European Football Foot Ball Top News

ലോകശ്രദ്ധ ലണ്ടനിലേക്ക്

November 29, 2020

ലോകശ്രദ്ധ ലണ്ടനിലേക്ക്

ഒടുവില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലണ്ടന്‍ ഡെര്‍ബി വന്നെത്തി.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് ചെല്‍സിയുടെ ഹോം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി ടോട്ടന്‍ഹാം മല്‍സരം അരങ്ങേറും.ഡെര്‍ബി ആയത് കൊണ്ട് മാത്രമല്ല ഇത്രയും ആവേശം ഈ മല്‍സരത്തിനെ ചുറ്റിപ്പറ്റി ഇരിക്കുന്നത്.മുന്‍ ചെല്‍സി കോച്ച് ജോസ് മോറിഞ്ഞോ തന്‍റെ മുന്‍ ക്ലബിനെതിരെ ഇറങ്ങുന്നു എന്ന സവിശേഷതയും ഈ മല്‍സരത്തിന് ഉണ്ട്.

ഇരു ടീമുകളും പോയിന്‍റ് പട്ടികയില്‍  അദ്യ നാല് സ്ഥാനങ്ങളില്‍ തുടരുന്നു.ഇന്നതെ വിജയി പ്രീമിയര്‍ ലീഗ് ടോപ്പേഴ്സ്.ഇത്രയും കാര്യങ്ങള്‍ ഉള്ളപ്പോള്‍ ഈ അടുത്ത കാലത്ത് ഇത്രയും ആവേശത്തോടെ ആളുകള്‍ കാത്തിരുന്ന ഫുട്ബോള്‍ മല്‍സരം ഉണ്ടായിരുന്നോ എന്നത് സംശയം തന്നെയാണ്.

Leave a comment