European Football Foot Ball Top News

മെസ്സിക്കും ഡിയോങിനും നല്ല വിശ്രമം ലഭിച്ചെന്ന് കോമാന്‍

November 29, 2020

മെസ്സിക്കും ഡിയോങിനും നല്ല വിശ്രമം ലഭിച്ചെന്ന് കോമാന്‍

ഒസാസുനയുമൊത്തുള്ള ബാഴ്‌സലോണയുടെ ഹോം മല്‍സരത്തിന്  മുമ്പായി ലയണൽ മെസ്സിക്ക് നല്ല വിശ്രമം തോന്നുന്നുണ്ടെന്ന് റൊണാൾഡ് കോമാൻ പറയുന്നു, എന്നാൽ സെർജിനോ ഡെസ്റ്റ് മല്‍സരത്തിന് ഉണ്ടാകില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.ഡൈനാമോ കീവുമായുള്ള മിഡ്‌വീക്ക് ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ നിന്ന് അവരുടെ ക്യാപ്റ്റനെ ഒഴിവാക്കാൻ ബ്ലൂഗ്രാന തീരുമാനിച്ചിരുന്നു.

“ഫ്രെങ്കി ഡി ജോങിനെപ്പോലെ മെസിക്ക്  നല്ല വിശ്രമം ലഭിച്ചുവെന്ന് ഞാൻ കരുതുന്നു.ഇരുവരും ബാഴ്‌സലോണയും അവരുടെ ദേശീയ ടീമിനൊപ്പം എല്ലാ മല്‍സരങ്ങളിലും കളിച്ചവര്‍ ആണ്.അവരെ ഇങ്ങനെ പണിയെടുപ്പിക്കാന്‍ കഴിയില്ല  അതിനാല്‍ ആണ് കഴിഞ്ഞ മല്‍സരത്തില്‍ ഇരുവര്‍ക്കും വിശ്രമം നല്‍കിയത്.ഇപ്പോള്‍ അവര്‍ പൂര്‍ണ സജ്ജര്‍ ആണ്.ഒസാസുനക്കെതിരെ അവര്‍ ടീമില്‍ ഉണ്ടാകും. ” കോമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഡെസ്റ്റിന് മസിലില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ യുവ താരത്തിന്‍റെ കാര്യത്തില്‍ ഉറപ്പില്ല എന്നും കൊമാന്‍ വെളിപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *