European Football Foot Ball Top News

ബെയിലിനെ അനുകരിക്കാന്‍ ഡേവിസ്

November 29, 2020

ബെയിലിനെ അനുകരിക്കാന്‍ ഡേവിസ്

അൽഫോൻസോ ഡേവിസ് ബയേൺ മ്യൂണിക്കിൽ വളരെക്കാലം ചെലവഴിക്കാൻ ഒരുങ്ങുകയാണ്,ഭാവിയിൽ മുന്‍ റയല്‍ താരം ഗരത്ത് ബെയില്‍ കാണിച്ച പോലെ ലെഫ്റ്റ്  ബാക്ക് പൊസിഷനില്‍ നിന്നും അറ്റാക്കിങ് പൊസിഷനിലേക്ക് മാറാന്‍  ആഗ്രഹം ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.അലയൻസ് അരീനയിലെ ആദ്യ ടീമിലേക്ക് കടന്നതിന് ശേഷം തന്നോട്പറഞ്ഞ പണി വെടിപ്പായി ചെയ്തു കാണിച്ച അദ്ദേഹം ഇപ്പോള്‍ ഭാവി ഫൂട്ബാള്‍ വാഗ്ദാനം ആയി കണക്കാക്കപ്പെടുന്നു.

“എനിക്ക് ജർമ്മനിയിലും ബയേണിലും കഴിയുന്നിടത്തോളം കാലം താമസിക്കാൻ ആഗ്രഹമുണ്ട്.ഞാൻ വളരെയധികം സ്വപ്നങ്ങളുമായി യൂറോപ്പിൽ എത്തി, ഇതിനകം അവയിൽ പലതും നേടാൻ ബയേൺ എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷെ ഞാൻ ആരംഭിച്ചിട്ടെ ഉള്ളൂ- ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യ ഉണ്ട്.”അദ്ദേഹം വെളിപ്പെടുത്തി.

Leave a comment