European Football Foot Ball Top News

വിജയം ഒന്നാം സ്ഥാനത്ത് മ്യൂണിക്ക് തുടരുന്നു

November 29, 2020

വിജയം ഒന്നാം സ്ഥാനത്ത് മ്യൂണിക്ക് തുടരുന്നു

ബയേണ്‍ മ്യൂണിക്ക് സ്റ്റട്ട്ഗാർട്ടിനെ 3-1 ന് പരാജയപ്പെടുത്തി ബുണ്ടസ്ലിഗയിൽ അവരുടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.ഒരു ഗോളിന് പിന്നിൽ ശേഷം അടുപ്പിച്ച് മൂന്നു ഗോള്‍ നേടി മ്യൂണിക്ക് തങ്ങളുടെ ജൈത്രയാത്ര തുടരുന്നു.തുടർച്ചയായ ഏഴാമത്തെ ഗെയിമാണ് ബയേൺ ഒരു ഗോൾ വഴങ്ങിയത്, അവരുടെ പ്രതിരോധ ബലഹീനതകൾ സ്റ്റുട്ട്ഗര്‍ട്ട് നല്ല പോലെ മുതല്‍ എടുത്തു.ഇരുപതാം മിനുട്ടിൽ ടാൻഗു കൊളിബാലി മാനുവൽ ന്യൂയറെ മറികടന്ന് ആദ്യ ഗോള്‍ നേടി.

മറുപടിക്ക് 38 ആം മിനുട്ടില്‍ കിങ്ഗ്സ്ലി കോമാന്‍ സമനില ഗോള്‍ നേടി മ്യൂണിക്കിന് മേല്‍ കൈ കൊടുത്തു.ആദ്യ പകുതി തീരാന്‍ ഇരിക്കെ കോമാന്‍ നല്‍കിയ അസിസ്റ്റില്‍ ലെവന്‍ഡോസ്ക്കി രണ്ടാം ഗോള്‍ നേടി.മല്‍സരം തീരാന്‍ ഇരിക്കെ 87 ആം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയും സ്കോറര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചതോടെ ഒന്നാം സ്ഥാനം മ്യൂണിക്കിന്‍റെ കൈയ്യില്‍ ഭദ്രം.

Leave a comment