European Football Foot Ball Top News

യുവന്‍റസിന് സമനില

November 29, 2020

യുവന്‍റസിന് സമനില

സീരി എ ടൈറ്റിൽ‌ഹോൾ‌ഡർ‌മാർ‌ യുവന്റസ് അവരുടെ സ്റ്റാര്‍  ഫോർ‌വേർ‌ഡ് ക്രിസ്റ്റ്യാനോ റൊണാൾ‌ഡോയ്ക്ക് വിശ്രമം നൽകിയ ശേഷം ശനിയാഴ്ച ബെനവെൻ‌ടോവക്ക് എതിരെ സമനിലയില്‍ പിരിഞ്ഞു.വിജയം നേടിയിരുന്നു എങ്കില്‍ രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു യുവന്‍റസിന്.ഇപ്പോള്‍ അവര്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

മല്‍സരത്തിന്റെ 21 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി മൊറാട്ട യുവന്‍റസിന് ലീഡ് നേടി കൊടുത്തു.എന്നാല്‍ ആദ്യ പകുതി തീരാനിരിക്കെ ഗാറ്റലീനോ ലേറ്റിസിയ ബെനെവെന്‍റോക്ക് സമനില നേടി കൊടുത്തു.ആര്‍ത്തറിന്റെ മോശം ക്ലിയറന്‍സ് മൂലം ആണ് യുവന്‍റസിന് ആദ്യ ഗോള്‍ വഴങ്ങേണ്ടി വന്നത്.മല്‍സരം തീര്‍ന്നതിന് ശേഷവും നാടകത്തിനു അന്ത്യം ഉണ്ടായില്ല.റഫറിയോട് തട്ടികയറിയത്തിന് യുവന്‍റസ് സ്ട്രൈക്കര്‍ മൊറാട്ടക്ക് നേരിട്ടു റെഡ് കാര്‍ഡ് നല്‍കി പുറത്താക്കി.

Leave a comment