European Football Foot Ball Top News

ഒന്നാം സ്ഥാനത്തേക്കുള്ള പ്രയാണം ആരംഭിച്ച് യുവന്‍റസ്

November 28, 2020

ഒന്നാം സ്ഥാനത്തേക്കുള്ള പ്രയാണം ആരംഭിച്ച് യുവന്‍റസ്

യുവെ ഇതിഹാസം പിപ്പോ ഇൻസാഗിയുടെ നേതൃത്വത്തിൽ തങ്ങളുടെ സീരി എ കാമ്പെയ്‌നിന് ശനിയാഴ്ച വൈകുന്നേരം ചാമ്പ്യന്മാരായ യുവന്റസിനെ ബെനവെന്റോ സ്വാഗതം ചെയ്യുന്നു.തങ്ങളുടെ പിടിപ്പികേട് മൂലം നഷ്ട്ടപ്പെട്ട  ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മുന്നില്‍ ഉള്ള യുവന്‍റസ് ഈ മല്‍സരത്തില്‍ നിന്നും എങ്ങനെയും മികച്ച ഗോള്‍ ഡിഫറന്‍സില്‍  മൂന്നു  പോയിന്‍റും നേടി പോകാന്‍ ആയിരിക്കും പിര്‍ലോയും സംഘവും വരുന്നത്.

ഈന് രാത്രി ഇന്ത്യന്‍ സമയം പത്തരക്കാണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.ആദ്യം  കുറച്ച് മല്‍സരങ്ങളില്‍ ഫോം നേടാന്‍ ബുദ്ധിമുട്ടിയ യുവന്‍റസ് റൊണാള്‍ഡോയുടെ വരവ് മൂലം നഷ്ട്ടപ്പെട്ട ഫോം വീണ്ടെടുക്കുകയാണ്.ഇനിമുതല്‍ പുതിയ ഫൊര്‍മേഷനില്‍ ആയിരിക്കും യുവന്‍റസ് കളിക്കുക എന്നും പിര്‍ലോ മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.

Leave a comment