European Football Foot Ball Top News

മോറിഞ്ഞോക്കിന്ന് ലുടോഗോരേറ്റ്സ് ചാലെഞ്ച്

November 26, 2020

മോറിഞ്ഞോക്കിന്ന് ലുടോഗോരേറ്റ്സ് ചാലെഞ്ച്

വ്യാഴാഴ്ച ഗ്രൂപ്പ് ജെ ഷോഡൗണിനായി ബൾഗേറിയൻ ഭീമന്മാരായ ലുഡോഗോറെറ്റ്സ് റാസ്ഗ്രാഡിനെ നോർത്ത് ലണ്ടനിലേക്ക് സ്വാഗതം ചെയ്യുന്നു മോറിഞ്ഞോയുടെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.ആറ് പോയിന്റുമായി സ്പർസ് നിലവിൽ റാങ്കിംഗിൽ ഒന്നാമതാണ്, അതേസമയം ലുഡോഗോറെറ്റുകൾക്ക് ഇനിയും ഒരു പോയിന്‍റ് പോലും നേടാന്‍ ആയില്ല.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒന്നരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇപ്പോള്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ആണ് ടോട്ടന്‍ഹാം.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഒന്നാം സ്ഥാനം ഇപ്പോള്‍ കൈയടക്കിയിരിക്കുന്നത് ടോട്ടന്‍ഹാം ആണ്.കഴിഞ്ഞ മല്‍സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ എതിരിലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയത് അവരുടെ ആത്മവിശ്വാസത്തില്‍ വരുത്തിയ മാറ്റം ചെറുതോന്നും അല്ല.ചെല്‍സിക്കെതിരെയുള്ള മല്‍സരം അടുത്ത് ഉളത്തിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം ഒരുപക്ഷേ മോറിഞ്ഞോ അനുവദിച്ചേക്കും.

Leave a comment