European Football Foot Ball Top News

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ എ‌സി മിലാനും സംഘവും

November 26, 2020

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ എ‌സി മിലാനും സംഘവും

യൂറോപ്പ ലീഗ് ഗ്രൂപ്പ് എച്ചിലെ ആകർഷകമായ ഷോഡൗണിനായി എസി മിലാനെ സ്റ്റേഡ് പിയറി- മൌറോയിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ അവരുടെ ചരിത്രപരമായ സാൻ സിറോ വിജയം ആവര്‍ത്തിക്കാന്‍ ലിലെ.ആദ്യ പാദ മല്‍സരത്തില്‍ എതിരിലാത്ത മൂന്നു ഗോളിന് എ‌സി മിലാനെ അവര്‍ വരിഞ്ഞു കെട്ടിയിരുന്നു.ആകര്‍ഷകമായ മല്‍സരം ഇന്ത്യന്‍ സമയം 11:25 നാണ്.

ഇതുവരെ തോല്‍വി എന്തെന്ന് അറിയാത്ത ലിലെ ഗ്രോപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്താണ്.എ‌സി മിലന്‍ രണ്ടാം സ്ഥാനത്തും.2020-21 കാമ്പെയ്‌നിന്റെ ആദ്യ 11 മത്സരങ്ങളിൽ 10 ലും വിജയിച്ച മിലാൻ ലില്ലെയേ അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തപ്പോള്‍ ഇത്രയും വലിയ മാര്‍ജിനില്‍ ഉള്ള ഒരു തോല്‍വി അവര്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല.എന്നാല്‍ ഓര്‍മകള്‍ ഒക്കെ മറന്നു നാപൊളിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ആയിരിക്കും പിയോളിയും സംഘവും ഇന്നതെ മല്‍സരത്തില്‍ ഇറങ്ങാന്‍ പോകുന്നത്.

Leave a comment