European Football Foot Ball Top News

ഇസ്രയലിലേക്ക് വിയാറായല്‍

November 26, 2020

ഇസ്രയലിലേക്ക് വിയാറായല്‍

മക്കാബി ടെൽ അവീവിനെ നേരിടാൻ വില്ലാരിയൽ ഇസ്രായേലിലേക്കുള്ള യാത്ര തിരിക്കുന്നു.ഇന്ന്  ഇന്ത്യന്‍ സമയം രാത്രി 11:25 നാണ് ഇരുവരും തമ്മിലുള്ള മല്‍സരം നടക്കാന്‍ പോകുന്നത്.വില്ലാർ‌റിയലിൽ‌ ഉനായ് എമറിക്ക് അധികാരമേറ്റപ്പോൾ ക്ലബില്‍ മാറ്റത്തിന്‍റെ ഒരു ചെറിയ കാറ്റ് വീശുന്ന പോലെ തോന്നുന്നുണ്ട്.തന്റെ ആദ്യ 12 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പരാജയപ്പെട്ടിട്ടുളത്ത്.

ലാ ലിഗ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനോട് 1-1 സമനില നേടി, അതിന്റെ ഫലമായി അവര്‍ ഇപ്പോള്‍ ലാലിഗയില്‍  മൂന്നാം സ്ഥാനത്ത് തുടരുന്നു.ശിവസ്പോർ, ഖരാബാഗ് എഫ് കെ, മക്കാബി എന്നിവർക്കെതിരായ അവരുടെ മൂന്ന് മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിട്ടുണ്ട്.ഇരുവരും തമ്മില്‍ ആദ്യം സ്പെയിനില്‍  ഏറ്റുമുട്ടിയപ്പോള്‍ എതിരിലാത്ത നാല് ഗോളിന് വിയാറായല്‍ അന്ന് ജയം നേടിയിരുന്നു.

Leave a comment