European Football Foot Ball Top News

വിജയം നേടി യുണൈറ്റഡ്

November 25, 2020

വിജയം നേടി യുണൈറ്റഡ്

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ഇസ്താംബുൾ ബസക്സീറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1 ന് വിജയിച്ചു. ബ്രൂണോ ഫെർണാണ്ടസ് രണ്ട് ഗോളും  മാർക്കസ് റാഷ്‌ഫോർഡ് പെനാൽറ്റിയിലൂടെ ഗോള്‍ നേടുകയും  ഡാനിയൽ ജെയിംസ് വൈകിയും എക്സ്ട്രാ ടൈമില്‍  സ്കോർ ചെയ്തു.ഇസ്താംബുൾ ബസക്സീറിനു വേണ്ടി ആശ്വാസ ഗോള്‍ നേടിയത് ഡെന്നീസ് ടൂറുക്ക് ആണ്.

ബോക്‌സിന് പുറത്ത് നിന്ന് ബ്രൂണോ ഫെർണാണ്ടസ് തൊടുത്തു വിട്ട റോക്കറ്റ് ഗോളായതോടെ യുണൈറ്റഡ് അവരുടെ ആധിപത്യം സ്ഥാപിച്ചു തുടങ്ങി.12 മിനിറ്റിനുശേഷം കീപ്പർ മെർട്ട് ഗുനോക്ക് വരുത്തിയ ഒരു വന്‍ അബദ്ധം കാരണം ലഭിച്ച അവസരം ഗോളാക്കി മാറ്റി വീണ്ടും ബ്രൂണോ കാലം നിറഞ്ഞു.ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് യുണൈറ്റഡ് നില്‍ക്കുന്നത്.
Leave a comment