European Football Foot Ball Top News

പോരാട്ടം രാജാക്കന്മാര്‍ തമ്മില്‍

November 14, 2020

പോരാട്ടം രാജാക്കന്മാര്‍ തമ്മില്‍

നാളെ ഇന്ത്യന്‍ സമയം രാവിലെ ഒന്നേക്കാലിന് യൂറോപ്പിയന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും.പോര്‍ച്ചുഗീസ് ഗ്രൌണ്ട് ആയ എസ്റ്റാഡിയോ ഡാ ലുസ് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.

2018-19 നേഷൻസ് ലീഗ് ജേതാക്കൾ ഈ നിർണായക ഏറ്റുമുട്ടലിന് മുന്നേയുള്ള മല്‍സരത്തില്‍  7-0ന് അൻഡോറയെ തോൽപ്പിച്ചു, എന്നാൽ ഫ്രാൻസിന്റെ കാര്യം അങ്ങനെയല്ല ഫിൻ‌ലാൻഡിനോട് 2-0 ന് പരാജയപ്പെട്ടത് അവര്‍ക്ക് ഈ അടുത്ത കാലത്തേറ്റ ഒരു വലിയ തിരിച്ചടിയാണ്.ഇരു ടീമുകളും നാല് മല്‍സരങ്ങളില്‍ നിന്നു പത്ത് പോയിന്‍റായി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നു.ഗോള്‍ ഡിഫറന്‍സിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനം കൈയടക്കി വച്ചിരിക്കുകയാണ്.ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയില്‍ ഇരു ടീമുകളും പിരിഞ്ഞു.

Leave a comment