European Football Foot Ball Top News

പണം മുടക്കി ഉപമേക്കാനോയെ വാങ്ങാന്‍ ലിവര്‍പൂളിനെ ഉപദേശിച്ച് സ്റ്റീവ് നിക്കോള്‍

November 14, 2020

പണം മുടക്കി ഉപമേക്കാനോയെ വാങ്ങാന്‍ ലിവര്‍പൂളിനെ ഉപദേശിച്ച് സ്റ്റീവ് നിക്കോള്‍

ലീപ്സിഗ് സെന്റർ ബാക്ക്  ഡയോട്ട് ഉപമെകാനോയ്‌ക്കായി “ധാരാളം പണം” ചെലവഴിക്കുന്നതിന് അവർ ഇപ്പോൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നാണ് സ്റ്റീവ് നിക്കോൾ പറയുന്നത്.ഇപ്പോള്‍ കിരീടം നേടാന്‍ ലിവര്‍പൂളിന് സാധ്യത 25 ശതമാനം വരെ കുറഞ്ഞു എന്നും ഇനി അവര്‍ക്ക് മുന്നിലുള്ള ഏക പോംവഴി ധാരാളം പണം മുടക്കി എങ്ങനെയും ഉപമേക്കാനോക്കായി നീക്കങ്ങള്‍ നടത്തണം എന്നാണ് അദ്ദേഹം കരുതുന്നത്.

ഈ സീസണില്‍ കിരീടം നിലനിര്‍ത്തുമെന്ന് തോന്നിച്ച ലിവര്‍പൂളിന് തുടക്കം മുതല്‍ കാണുന്നത് ചുവന്ന സിഗ്നലുകള്‍ ആണ്.ജോ ഗോമസ് പരിക്കേറ്റ് പുറത്തായതും ഇപ്പോള്‍ സലാക്ക് കോവിഡ് വന്നതും കൂടി കണക്കാക്കിയാല്‍ ലിവര്‍പൂളിന് പൊരുത്തേണ്ടത് അവരുടെ എതിരാളികളുമായി മാത്രമല്ല വിധിയോടും കൂടിയാണ്.ഉപമേക്കാനോയേ വാങ്ങാന്‍ പല മുന്‍നിര ക്ലബുകളും നീക്കങ്ങള്‍ നടത്തുന്നുമുണ്ട്.

Leave a comment