European Football Foot Ball Top News

ഇതിന് ഒരന്ത്യമില്ല

November 14, 2020

ഇതിന് ഒരന്ത്യമില്ല

കാമ്പ് നോവിലേക്ക് മടങ്ങി വരാന്‍ വീണ്ടും നേയ്മര്‍ നീക്കങ്ങള്‍ നടത്തുന്നു എന്നു റിപ്പോര്‍ട്ട്.പാരീസ് സെന്റ് ജെർമെയ്നിൽ പുതിയ കരാർ ഒപ്പിടുന്നത് ഒഴിവാക്കാൻ ബ്രസീലിയൻ എന്നും നെയ്മർ ഇപ്പോഴും ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും സ്‌പോർട്ട് അവകാശപ്പെടുന്നു.കഴിഞ്ഞതിന് മുന്നെയുള്ള സമ്മറില്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു അധ്യായം ആയിരുന്നു ബാഴ്സലോണ നേയ്മര്‍ നാടകം.

എന്നാല്‍ കഴിഞ്ഞ സീസണില്‍ ബാഴ്സ ബയേണ്‍ മ്യൂണിക്കിനെതിരെ നാണം കേട്ട തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ ക്ലബിലെ മറ്റ് പ്രമുഘ താരങ്ങളുടെ നിലനില്‍പ് പോലും അപകടത്തില്‍ ആയിരുന്നു.കോവിഡ് മൂലം വന്‍ പ്രതിസന്തി നേരിടുന്ന ബാഴ്സയുടെ സാമ്പത്തിക രംഗം നേയ്മറെ പോലൊരു താരത്തെ വാങ്ങാന്‍ ഉള്ള കെല്‍പ് ഉണ്ടായിരുന്നില്ല.ഇനി അടുത്ത സമ്മറില്‍ ഒരുപക്ഷേ നേയ്മര്‍ പുതിയ ബോര്‍ഡിന് കീഴില്‍ എത്തുമോ എന്നതും സംശയിക്കേണ്ടത് ഉണ്ട്.

Leave a comment