European Football Foot Ball Top News

ഒബ്മയെങ്ങിനെ പിന്തുണച്ച് ഓസില്‍

November 14, 2020

ഒബ്മയെങ്ങിനെ പിന്തുണച്ച് ഓസില്‍

പിയറി-എമെറിക് ഓബമെയാങും ടോണി ക്രൂസും തമ്മിലുള്ള കൊറിയോഗ്രാഫ് ആഘോഷത്തില്‍ ഉള്ള വാക്കുതര്‍ക്കത്തില്‍ മെസൂട്ട്  ഓസിൽ തന്റെ ക്ലബ്  ടീമങ്കത്തിനെ പിന്തുണച്ചു.റയൽ മാഡ്രിഡ് താരം ക്രൂസ്, വിപുലമായ ആഘോഷങ്ങളിൽ ഏർപ്പെടുന്ന കളിക്കാരെ വിമർശിച്ചു.അതിനു മറുപടിയായി ക്രൂസിന് പിള്ളേര്‍ ഉണ്ടോ എന്നും ഒരു പക്ഷേ കുട്ടികള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് ഇതെല്ലാം മനസിലാകും എന്നും ഒബ്മയെങ് പറഞ്ഞു.

 

എന്നാല്‍ ഈ സംഭവത്തിന് എരിവ് പകര്‍ന്ന് കൊണ്ട് ഓസില്‍ ഒബ്മയെങ്ങിനെ സപോര്‍ട്ട് ചെയ്തെതി.“മികച്ച ഗോൾ ആഘോഷം” എന്ന സന്ദേശമുപയോഗിച്ച് അദ്ദേഹം ബ്ലാക്ക് പാന്തർ മോഡിൽ ട്വിറ്ററിൽ ഓബമെയാങ്ങിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.ജര്‍മനിയിലെ അഭ്യന്ദര പ്രശ്നങ്ങളില്‍ ഓസിലിനെതിരെ കടുത്ത നടപടി എടുത്തത്തിന്  ജര്‍മന്‍ ഫുട്ബോള്‍ ഈ അടുത്ത് ഖേദം പ്രകടിപ്പിച്ചിരുന്നു.

Leave a comment