വാറിനെ ചോദ്യം ചെയ്ത് സ്കലോണി
പരാഗ്വേയ്‌ക്കെതിരായ അർജന്റീനയ്ക്ക് വിജയഗോള്‍ നിഷേധിച്ചതിനെത്തുടർന്ന് ലയണൽ സ്കലോണി വാര്‍ കൂടുതൽ സ്ഥിരത പുലർത്തണമെന്ന് ആവശ്യപ്പെട്ടു.നികോളസ് ഗോൺസാലസ് നേടിയ ഗോളിന്‍റെ ബലത്തില്‍ സമനില നേടിയ അര്‍ജന്‍റീന മെസ്സിയുടെ ഗോള്‍ വിജയത്തിലേക്ക് നയിക്കുമെന്ന് വിചാരിച്ചു.എന്നാല്‍ വാര്‍ ഗോള്‍ നിഷേധിച്ചതിനെ തുടര്‍ന്നു ക്വാളിഫയര്‍ മല്‍സരത്തില്‍ വിലപ്പെട്ട രണ്ടു പോയിന്റുകള്‍ അവര്‍ക്ക് നഷ്ട്ടമായി.
“VAR ന്റെ പ്രശ്നം ഏകീകരിക്കാൻ ഏതെങ്കിലും വിധത്തിൽ ശ്രമിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു,” സ്കലോണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഞാൻ സംസാരിക്കുന്നത് നല്ലതോ ചീത്തയോ ആയ വിശ്വാസത്തിലല്ല, മാനദണ്ഡങ്ങൾ ഏകീകരിക്കാനാണ്.”തങ്ങളുടെ താരമായ എസ്ക്വേള്‍ പലാശികാസ് പരിക്കിനെ തുടര്‍ന്നു ഒന്നും തന്നെ വാര്‍ ചെക്ക് ചെയുന്നത് താന്‍ കണ്ടില്ല എന്നും മാനേജര്‍ വെളിപ്പെടുത്തി.






































