സിയാക്കിന്റെ ഇടം കാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും എന്ന് റീസ് ജയിംസ്
ഹക്കിം സിയാച്ചിന്റെ “ഇടത് കാൽ അവിശ്വസനീയമാംവിധം മികച്ചതാണ് എന്ന് റീസ് ജെയിംസ് പറയുന്നു.പല പ്രമുഘ താരങ്ങളെ കൊണ്ടുവന്നെങ്കിലും ചെല്‍സിയുടെ തലവര മാറ്റാന്‍ പോകുന്നത് ഒരു പക്ഷേ സിയാക്കിന്റെ ഇടം കാലുകള്‍ ആയിരിക്കാം എന്നാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്.2019-20 കാമ്പെയ്ൻ അവസാനിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ അയാക്‌സിൽ നിന്ന് 43 മില്യൺഡോളര്‍ അടങ്ങുന്ന ഒരു കരാറില്‍ ചെല്‍സി സ്വന്തമാക്കി.
“അദ്ദേഹം വന്നതിനുശേഷം ഞങ്ങൾ മികച്ചതായി തോന്നുന്നു.അദ്ദേഹത്തിന് പിന്നില്‍ നിന്നു കളിക്കുന്നതിനാല്‍ അദ്ദേഹവുമായി മികച്ച കണക്ഷന്‍ ഉണ്ടാക്കാന്‍ ഞാന്‍ അടങ്ങുന്ന താരങ്ങള്‍ ശ്രമിക്കുന്നു.അദ്ദേഹം ഇടം കാലില്‍ കളിക്കുന്നത് അവിശ്വസനീയമാം വിധം മികച്ചതാണ്.”റീസ് ജയിംസ് അത്ലട്ടിക്കിനോട് പറഞ്ഞു.വെറ്ററന്‍ താരമായ തിയഗോ സില്‍വയുടെ പ്രകടനത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.






































