ഞാന്‍ ചിലസമയങ്ങളില്‍ മണ്ടത്തരം കാണിക്കുന്നു എന്ന് ക്ലോപ്പ്
ലിവർപൂൾ മത്സരങ്ങൾക്കിടെ തന്റെ പെരുമാറ്റം കണ്ടപ്പോള്‍ താന്‍ ഒരു വിഡ്ഢിയാണ് എന്ന് തനിക്ക് തന്നെ തോന്നിയതായി ക്ലോപ്പ് വെളിപ്പെടുത്തി.മൈതാനത്തെ സംഭവങ്ങളോടുള്ള ഊർജ്ജസ്വലവും വൈകാരികവുമായ പ്രതികരണങ്ങളാൽ ജർമ്മൻ പരിശീലകൻ പ്രശസ്തനാണ്.എന്നാൽ സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന് ക്ലോപ്പ് സമ്മതിക്കുന്നു.

“എനിക്കു ഒരിക്കലും ഒരു ബുദ്ധിജീവിയെ പോലെ പെരുമാറാന്‍ കഴിയില്ല.ചില സമയങ്ങളില്‍ എനിക്കു വാല്രെ അധികം ദേഷ്യം വരും.ഞാ പ്രതികരിക്കും.എന്നാല്‍ റഫറിമാര്‍ക്ക് ഇത് ഇഷ്ട്ടമല്ല.ബുണ്ടസ്ലിഗയുടെ ചരിത്രത്തിലെ ഒരു മാനേജർ എന്ന നിലയിൽ എനിക്ക് ഇപ്പോഴും ഏറ്റവും കൂടുതല്‍ ചുവന്ന കാർഡുകൾ ഉണ്ട്.ഞാന്‍ ഒരു മല്‍സരത്തില്‍ അസിസ്റ്റന്റ് റഫറിയോട് ഇതുവരേ പതിനാല് തെറ്റായ തീരുമാനങ്ങളെ നിങ്ങള്‍ നടത്തിയുള്ളൂ എന്നും ഒന്നും കൂടെ എടുത്ത് പതിനാഞ്ചെണ്ണം തികക്കാന്‍ ഞാന്‍ പറഞ്ഞതിന് എനിക്ക് ആദ്യമായി റെഡ് കാര്‍ഡ് ലഭിച്ചു.