European Football Foot Ball Top News

മരണം വരെ സിദാനൊപ്പം എന്ന് കര്‍വഹാള്‍

November 12, 2020

മരണം വരെ സിദാനൊപ്പം എന്ന് കര്‍വഹാള്‍

മാഡ്രിഡില്‍ സിദാന്‍റെ സ്ഥാനം പലപ്പോഴായി പലരും ചോദ്യം ചെയ്യുന്നുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ വലന്‍സിയയോട് ഒന്നിനെതിരെ നാല്  ഗോളുകള്‍ക്ക് പരാജയപ്പെട്ടത് ഇപ്പോള്‍ വീണ്ടും സിദാനെ സംശയനിഴലില്‍ ആക്കിയിരിക്കുകയാണ്.എന്നാല്‍ താന്‍ അടങ്ങുന്ന താരങ്ങള്‍ സിദാന് ഒപ്പം ആണ് എന്നും അദ്ദേഹത്തെ മരണത്തിലും വിശ്വസിക്കുന്നു എന്ന് താരം വെളിപ്പെടുത്തി.

“റയല്‍ പോലൊരു ക്ലബില്‍ എന്നും പ്രതീക്ഷകള്‍ വലുതാണ്.മാനം മുട്ടുന്ന പ്രതീക്ഷകള്‍ ആണ് റയലിന് മേല്‍ ഉള്ളത്.എന്നാല്‍ പ്രശനം എന്നും നമുക്ക് ജയിക്കാന്‍ കഴിയില്ല എന്നതാണ്.നമ്മുടെതലാത്ത ദിവസങ്ങളില്‍ എന്തു ചെയ്തിട്ടും കാര്യമില്ല.ഇവിടെ കുറച്ചു  കാലമായി ഉള്ളതിനാല്‍ ഇവിടെ എങ്ങനെ കാര്യങ്ങള്‍ നടക്കുന്നതെന്ന് എനിക്കറിയാം.സിധാന്‍ എന്ന കോച്ചിനെ എല്ലാ താരങ്ങളും അന്തമായി വിശ്വസിക്കുന്നു.അദ്ദേഹം എല്ലാ പ്രശ്നങ്ങളും ശരിയാക്കും.മാര്‍ച്ച് ആകുമ്പോള്‍ നിങ്ങള്‍ വരുക ഞങ്ങള്‍ എല്ലാ ലീഗിലും മികച്ച ഫോം കാഴ്ചവക്കുന്നുണ്ടാകും.

Leave a comment