European Football Foot Ball Top News

പടിക്കില്‍ കലമുടച്ച് യുവന്‍റസ്

November 8, 2020

പടിക്കില്‍ കലമുടച്ച് യുവന്‍റസ്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ ലീഡ് നേടി എങ്കിലും 95 ആം മിനുട്ടില്‍ ഫെലിപ്പെ കാല്‍ശ്യഡോ നേടിയ ഗോളില്‍ വളരെ അധികം വിലപ്പെട്ട മൂന്നു പോയിന്‍റുകള്‍ യുവന്‍റസ് തുലച്ചു.ഇതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും ലാസിയോ ഒന്‍പതം സ്ഥാനത്തുമാണ്.തുടരെ തുടരെയുള്ള സമനിലകള്‍ പിര്‍ലോക്ക് തലവേദന സൃഷ്ട്ടിച്ചിരുന്നു.എന്നാല്‍ റൊണാള്‍ഡോയുടെ വരവോടെ അതിന്നു ഒരു ശമനം ഉണ്ടാകുമെന്ന് വിചാരിച്ചെങ്കിലും ഈ സമനില ഒരു പക്ഷേ യുവന്‍റസിന്‍റെ കിരീടമോഹങ്ങള്‍ക്ക് വരെ തിരിച്ചടിയാകാം.

15 ആം മിനുട്ടില്‍ ആണ്  ആദ്യ  ഗോള്‍ പിറന്നത്.ക്വാഡ്റാഡോ നല്‍കിയ അവസരം മുതലാക്കിയ റോണോ യുവന്‍റസിന് ലീഡ് നേടി കൊടുത്തു.ഒരു ഗോളിന് വിജയം സ്വപ്നം കണ്ട യുവന്‍റസിന് തലയില്‍ അടി ലഭിച്ച അവസ്ഥയായിരുന്നു 95 ആം മിനുട്ടില്‍ കാല്‍ശെഡോ സമനില ഗോള്‍ നേടിയപ്പോള്‍.

Leave a comment