ഒന്നാമത്തെത്താന്‍ റയല്‍ മാഡ്രിഡ്
ലാലിഗയില്‍ ഇന്ന് വിജയിച്ച് ലീഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ റയല്‍ മാഡ്രിഡ്.പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള വലന്‍സിയയാണ് ഇത്തവണ റയലിന്റെ എതിരാളികള്‍.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.

റയല്‍ ഈ സീസണില്‍ സ്ഥിരത പുലര്‍ത്താന്‍ പാടുപെടുന്നത് ആണ് കാണാന്‍ കഴിയുന്നത്.ഒക്ടോബർ 17 ന് കാഡിസിനോട് 1-0 ന് പരാജയപ്പെട്ട ചാമ്പ്യൻമാർ ഒക്ടോബർ 24 ന് ക്യാമ്പ് നൗവിൽ ബാഴ്സലോണയെ 3-1 ന് പരാജയപ്പെടുത്തി, കഴിഞ്ഞ വാരാന്ത്യത്തിൽ ഹ്യൂസ്കയ്ക്കെതിരെ 4-1 വിജയം നേടി.ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരായ അവിശ്വസനീയമായ 3-2 വിജയത്തിന്റെ ലഹരിയില്‍ ആയിരിക്കും ലോസ് ബ്ലാങ്കോസ് ഈ മത്സരത്തിൽ പ്രവേശിക്കുക.ജനുവരി 2018 ശേഷം ലോസ് ബ്ലാങ്കോസ് ഇതുവരെ വലന്സിയായില് ജയിച്ചിട്ടില്ല എന്നത് മല്‍സരത്തിന് ആവേശം കൂട്ടും.