മെസിക്ക് ബാഴ്സക്കെതിരെ ശബ്ദം ഉയര്‍ത്താനുള്ള അധികാരം ഉണ്ടെന്ന് സീഡോര്‍ഫ്
ബാഴ്‌സലോണക്കെതിരെ സംസാരിക്കാൻ ലയണൽ മെസ്സിക്ക് എല്ലാ അവകാശവുമുണ്ടായിരുന്നു എന്ന് മുന്‍ ഫുട്ബോള്‍ താരമായ ക്ലാരന്‍സ് സീഡോര്‍ഫ്.എങ്കിലും റൊണാൾഡ് കോമാന് അദ്ദേഹത്തെ ടീമിലെ മറ്റുള്ളവരുമായി യോജിപ്പിച്ച് ബാഴ്സയെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് ക്ലാരൻസ് സീഡോർഫ് വിശ്വസിക്കുന്നു.
“ഒരു വാര്‍ത്ത വായിക്കുമ്പോൾ ഞാൻ പൊതുവെ ഒന്നും തീരുമാനിക്കില്ല.കാരണം ആരെങ്കിലും ചില കാര്യങ്ങൾ പറയുന്നതിന്റെ കാരണങ്ങൾ ഞങ്ങൾക്ക് ഒരിക്കലും അറിയില്ല – തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നത്? കളിക്കാരുടെയോ ആരുടെയോ അഭിമുഖങ്ങൾ വിലയിരുത്തിയിട്ട് കാലങ്ങള്‍ ഒരു പാടായി.മെസ്സി ഇതുവരെ നേടിയതെല്ലാം കഷ്ട്ടപ്പെട്ട് നേടിയതാണ്.അപ്പോള്‍ ഇങ്ങനെ പെരുമറിയത്തിന്റെ ഫലം അദ്ദേഹത്തിന് അറിയുമായിരിക്കാം.ഒരു പക്ഷേ അദ്ദേഹം ഇനി മുതല്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവക്കിലെന്ന് ആര് കണ്ടു.”സീഡോര്‍ഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.






































