European Football Foot Ball Top News

അഡാമ ട്രവോറെ തന്നെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി ലാ മാസിയ പരിശീലകന്‍ ജോര്‍ഡി കോണ്ടം

October 10, 2020

അഡാമ ട്രവോറെ തന്നെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി ലാ മാസിയ പരിശീലകന്‍ ജോര്‍ഡി കോണ്ടം

അഡാമ ട്രവോറെ ബാഴ്‌സലോണയിലെ ലാ മാസിയ അക്കാദമിയിൽ ആദ്യമായി എത്തിയപ്പോൾ “ഒൻപത് വയസുകാരൻ ഉസൈൻ ബോൾട്ടിനെ ” പോലെയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ യുവ പരിശീലകനായ ജോർഡി കോണ്ടം അഭിപ്രായപ്പെട്ടു.ഒരു പ്രീമിയർ ലീഗ് താരമായി മാറുകയും അടുത്തിടെ പോർച്ചുഗലിനെതിരായ സൗഹൃദ മത്സരത്തിൽ സ്പെയിനിനായി തന്റെ ആദ്യ മല്‍സരം കാഴ്ച്ചവച്ചിരിക്കുന്നു.

 

“ഒരു ദിനം ഞാന്‍ അകാദമി താരങ്ങളുടെ കളി കാണാന്‍ പോയി.സ്വന്തം ഹാഫില്‍ നിന്നും  പന്ത് എടുക്കുന്ന ഒരു ആൺകുട്ടിയെ ഞാൻ കണ്ടു,ഓടി എല്ലാ എതിരാളികളെയും മറികടന്ന് ബോക്സിലേക്ക് ഒരു ഷോട്ട്.ഗോൾകീപ്പർ അത് സംരക്ഷിക്കുകയും വേഗത്തിൽ കളി പുനരാരംഭിക്കുകയും ചെയ്തു.ഗോള്‍ കീപ്പര്‍ കിക്ക് എടുക്കാന്‍ പോകുമ്പോള്‍ അതാ ആദ്യത്തെ ആളായി അവന്‍ തന്നെ വന്നിരിക്കുന്നു.ശരിക്കും ഒമ്പത് വയസുള്ള ഉസൈന്‍ ബോള്‍ട്ടിനെ പോലെ ആയിരുന്നു അവന്‍.”ജോർഡി കോണ്ടം പറഞ്ഞു.

Leave a comment