European Football Foot Ball Top News

ഡീപെയേ സൈന്‍ ചെയ്യാന്‍ കോമാന്‍ വീണ്ടും

September 29, 2020

ഡീപെയേ സൈന്‍ ചെയ്യാന്‍ കോമാന്‍ വീണ്ടും

ലിയോണിൽ നിന്ന് 29 മില്യൺ ഡോളര്‍ എന്ന  കുറഞ്ഞ വിലയ്ക്ക് മെംഫിസ്  ഡീപെയേ സൈന്‍ ചെയ്യാന്‍ ആകുമെന്ന്   ബാഴ്‌സലോണ വിശ്വസിക്കുന്നു.ക്യാമ്പ് ന്യൂവിലെ റൊണാൾഡ് കോമാന്റെ പ്രധാന ലക്ഷ്യമാണ് ഡച്ച് ഫോർവേഡ്, പക്ഷേ ട്രാൻസ്ഫർ ഫണ്ടുകൾ ആണ് അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നത്.

ബാഴ്സയില്‍ ഇപ്പോള്‍ ഒരു ക്ലാസ്സിക്ക് സ്ട്രൈക്കര്‍ ഇല്ല.ഗ്രീസ്മാന്‍ പേരിന് മാത്രമുള്ള സ്ട്രൈക്കര്‍ ആണ്.അദ്ദേഹവും മെസ്സിയും ഇപ്പോള്‍ സ്ട്രൈക്കര്‍ റോളില്‍ റോട്ടേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.ഒക്ടോബര്‍ 5 വരെ സമയം ഉള്ളൂ ബാഴ്സക്ക്,അതിനുള്ളില്‍ തന്നെ തീരുമാനം നടത്തണം.മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് എറിക്ക് ഗാര്‍സിയ,അയാക്സില്‍ നിന്നും സെര്‍ജിനോ ഡെസ്റ്റ് എന്നിവരെ ആണ് ബാഴ്സ ഡീപെയേക്കാള്‍ പ്രാധാന്യം നല്‍കുന്നത്.സെര്‍ജിനോ ഡെസ്റ്റിനെ സൈന്‍ ചെയ്തു കഴിഞ്ഞു എന്നും ഇനി ഒഫീഷ്യല്‍ അറിയിപ്പ് മാത്രമേ ഉലൂ എന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a comment