Uncategorised

ഓസിലിന്‍റെ കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍

September 29, 2020

ഓസിലിന്‍റെ കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍

2018 ലോകകപ്പിന് മുന്നോടിയായി തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഴ്സണൽ പ്ലേമേക്കറുടെ തീരുമാനത്തെത്തുടർന്ന് ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ (ഡിഎഫ്ബി) മെസൂട്ട് ഓസിലിനെ കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്ത രീതി മോശ്മയെന്നും ഡിഎഫ്ബി ഇപ്പോള്‍ പറയുകയും തങ്ങളുടെ തെറ്റുകള്‍ പരസ്യമായി സമ്മതിക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡറും അന്താരാഷ്ട്ര ടീം അംഗവുമായ ഇൽകെ ഗുണ്ടോഗനുമൊത്ത് ഓസിൽ സൃഷ്ട്ടിച്ചത് ലോക ശ്രദ്ധ പിടിച്ച് പറ്റിയ വിവാദം ആയിരുന്നു.”ഒരു ഫോട്ടോ നിരവധി വിഷയങ്ങൾ‌ക്ക് ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസായി മാറി.വംശീയ ആരോപണങ്ങൾ ഉയർന്ന നിമിഷം.അവന്‍റെ ഭാഗം ഞങ്ങള്‍ ആരാഞ്ഞില്ല.എല്ലാ മനുഷ്യരേയും ഒരേ പോലെ കാണണം.അതിനെയാണ് ഇന്‍റഗ്രിട്ടി എന്ന് പറയുന്നത്.”ഫ്രെഡറിച്ച് കര്‍ട്ടിസ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment