European Football Foot Ball Top News

ആദ്യ വിജയം നേടി ബാഴ്സ

September 28, 2020

ആദ്യ വിജയം നേടി ബാഴ്സ

സീസണിലെ ആദ്യ വിജയം നേടി ബാഴ്സ.വിയാറയലിനെ എതിരിലാത്ത നാല് ഗോളുകള്‍ക്ക് ആണ് തോല്‍പ്പിച്ചത്.ഇന്നലെ ആദ്യ ഇലവനില്‍ മെസ്സി,ഗ്രീസ്മാന്‍,കുട്ടിഞ്ഞോ എന്നിവരെ എല്ലാം  ഉള്‍പ്പെടുത്തി കളിപ്പിച്ച കോമാന്‍ ടീമിന് പുതിയ മാനം നല്‍കിയതായി കാണാം.കുട്ടിഞ്ഞോ മികച്ച ഫോം കാഴ്ച്ചവക്കുകയും അത് പോലെ ആല്‍ബയും ഗ്രീസ്മാനും ടീമിന് വേണ്ടി തങ്ങളുടെ  പ്രകടനം മെച്ചപ്പെടുത്താനും കഴിഞ്ഞു.

 

എന്നാല്‍ ഇന്നലെ ആരാധക ശ്രദ്ധ മൊത്തം ലഭിച്ചതു യുവ താരമായ അന്‍സൂ ഫാട്ടിക്കാണ്.രണ്ട് ഗോളുകള്‍ നേടിയ താരം മൂന്നാമത്തെ ഗോളിന്   ടീമിന് വേണ്ടി പെനാല്‍ട്ടി നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.പെനാല്‍ട്ടി ഗോളാക്കി മാറ്റി സീസണിലെ ആദ്യ ഗോള്‍  മെസ്സി നേടി.നാലാമത്തെ ഗോള്‍ വിയാറായല്‍ താരം പൌ ടോറസിന്റെ ഓണ്‍ ഗോള്‍ ആയിരുന്നു.

Leave a comment