European Football Foot Ball Top News

ജെനോവക്ക് വയര്‍ നിറച്ച് കൊടുത്ത് നാപൊളി

September 28, 2020

ജെനോവക്ക് വയര്‍ നിറച്ച് കൊടുത്ത് നാപൊളി

ഇറ്റാലിയന്‍ സീരി എ മല്‍സരത്തില്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ തുടര്‍ച്ചയായ വിജയം നേടിയ നാപൊളി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി.ജെനോവയെ നാപൊളി തോല്‍പ്പിച്ചത് എതിരിലാത്ത ആറ് ഗോളുകള്‍ക്കാണ്.ജെനോവ ഒരു ഷോട്ട്സ് ഓണ്‍ ടാര്‍ഗറ്റ് പോലും നേടിയില്ല എന്നത് നാപൊളിയുടെ മല്‍സരത്തിലെ ആധിപത്യത്തെ  മനസിലാക്കി തരും.

നാപൊളിക്ക് വേണ്ടി ഹിര്‍വിങ് ലോസാനോ ഇരട്ട ഗോളുകള്‍ നേടി.10,65 മിനുട്ടുകളില്‍ ആണ് അദ്ദേഹം ഗോള്‍ നേടിയത്.മറ്റ് നാപൊളി താരങ്ങള്‍ ആയ പിയോറ്റര്‍ സിലന്‍സ്കി,മെര്‍ട്ടന്‍സ്,എലിഫ് എല്‍മാസ്,മാറ്റിയോ പൊളിറ്റാനോ എന്നിവരുടെ ഗോളും കൂടി ആയതോടെ ജെനോവ നാപൊളിക്ക് മുന്നില്‍ തകര്‍ന്ന് അടിഞ്ഞു.ആദ്യ മല്‍സരം ക്രോട്ടോനെതിരെ വലിയ ഗോള്‍ മാര്‍ജിനില്‍ വിജയിച്ച ജെനോവക്ക് ഈ തോല്‍വി ശരിക്കും ഒരു ഷോക്ക് ആയിരിക്കും.

Leave a comment