European Football Foot Ball Top News

പരീക്ഷയില്‍ സുവാരസ് വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഇറ്റാലിയന്‍ അധികാരികൾ

September 22, 2020

പരീക്ഷയില്‍ സുവാരസ് വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഇറ്റാലിയന്‍ അധികാരികൾ

ഇറ്റാലിയൻ പൗരത്വ പരീക്ഷയിൽ ലൂയിസ് സുവാരസ്  കൃത്രിമം കാണിച്ചെന്ന് ആരോപണം.യുവന്‍റസിലേക്ക് പോകുവാന്‍ വേണ്ടി പരീക്ഷ എഴുതാന്‍ പോയ താരത്തിന്റെ പ്രവര്‍ത്തിയെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നു.യുവന്‍റസ് പിന്നീട് സുവാരസിനെ ഒഴിവാക്കുകയും അത്ലറ്റിക്കോ മാഡ്രിഡ് താരമായ അല്‍വരോ മൊറാട്ടയെ ലോണില്‍ ടീമിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുകയും ചെയ്തു.

‘ബി 1’ ഇവാല്യുവേഷന്‍  പാസായതോടെ പ്രസക്തമായ പരിശോധനകൾക്കായി സുവാരസ് പെറുജിയയിലേക്ക് പോയി.എന്നിരുന്നാലും, പ്രോസിക്യൂട്ടർ ഓഫീസ് ഓഫ് പെറുജിയയും ഗാർഡിയ ഡി ഫിനാൻസയും ഇപ്പോൾ ആ പ്രക്രിയയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നു.പരീക്ഷയ്ക്ക് മുമ്പായി വിഷയങ്ങൾ അംഗീകരിച്ചതായും  ഫലം മുൻകൂട്ടി പറഞ്ഞു എന്നതുമാണ്സംശയങ്ങള്‍ക്ക് ഇട നല്‍കിയത്.എക്സാമിന് മുന്നേ മാര്‍ക്ക് ലഭിച്ചു എന്നും താരത്തിന് ഇറ്റാലിയന്‍ വലിയ പിടി ഇല്ല എന്നും ആണ് അവരുടെ ആരോപണങ്ങള്‍.

Leave a comment