European Football Foot Ball Top News

ആദ്യ മല്‍സരത്തില്‍ സിറ്റി വൂള്‍സിനെ നേരിടും

September 21, 2020

ആദ്യ മല്‍സരത്തില്‍ സിറ്റി വൂള്‍സിനെ നേരിടും

പ്രീമിയര്‍ ലീഗില്‍ എല്ലാ പ്രമുഘ ക്ലബുകളുടെയും ആദ്യ മല്‍സരം കഴിഞ്ഞു,ഇനി സിറ്റിയുടെ മാത്രമാണ് ബാക്കിയുള്ളത്.നാളെ രാവിലെ പന്ത്രണ്ടേമുക്കാലിന് സിറ്റി വൂള്‍വ്സിനെ നേരിടും.വൂള്‍വ്സ് ഹോം സ്റ്റേഡിയമായ മോളിനെക്സ് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ആദ്യ മല്‍സരത്തില്‍ വൂള്‍വ്സ് ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരിലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും മോശം പ്രകടനം കാഴ്ച്ച വച്ച സിറ്റിയുടെ ഈ സീസണിലെ തന്ത്രം എങ്ങനെ ആയിരിക്കും എന്നത് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുകയാണ്.ലിവര്‍പൂള്‍ താരമായ ഡിയഗോ ജോട്ടയെ വൂള്‍വ്സ് മിസ്സ് ചെയുമെന്നത് ഉറപ്പാണ്.ഐസോലേഷനില്‍ കഴിഞ്ഞ റിയാദ് മെഹ്റസ് ഇന്നതെ മല്‍സരത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഇന്‍ജുറി മൂലം സെര്‍ജിയോ അഗ്യുറോ ഇന്നതെ ടീമില്‍ ഉള്‍പെടില്ല.

Leave a comment