European Football Foot Ball Top News

റൊമെറോക്ക് വേണ്ടി സ്പാനിഷ് ക്ലബ്

September 20, 2020

റൊമെറോക്ക് വേണ്ടി സ്പാനിഷ് ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ സെർജിയോ റൊമേറോയെ ട്രാൻസ്ഫർ ടാർഗെറ്റായി വലൻസിയ ഫിക്സ് ചെയ്തതായി   ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.സ്ഥിരമായി ഫസ്റ്റ്-ടീം ഫുട്ബോൾ കളിക്കാൻ  താല്‍പര്യം കാണിക്കുന്ന  33-കാരന് വേണ്ടി  6 മില്യൺ ഡോളർ ഇടപാടിൽ സ്പാനിഷ് ഭീമന്മാർ റെഡ് ഡെവിൾസിനെ സമീപിച്ചു എന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്.

റൊമേറോ മാഞ്ചസ്റ്ററിലെ തന്റെ കാലമത്രയും ഡേവിഡ് ഡി ഗിയയുടെ കീഴെ കരിയര്‍ നശിപ്പിക്കുകയായിരുന്നു, ഈ വേനൽക്കാലത്ത് ഷെഫീൽഡ് യുണൈറ്റഡിലെ വായ്പ കഴിഞ്ഞ്  ഡീൻ ഹെൻഡേഴ്സൺ തിരിച്ചെത്തിയതിനെത്തുടർന്ന് റൊമെറോക്ക് ആ  അവസരവും നഷ്ട്ടപ്പെടാന്‍ തുടങ്ങി.താരത്തിന്റെ കഴിവിന്‍റെ മൂല്യം അറിയുന്നതിനാല്‍ സ്പാനിഷ് ക്ലബായ വലന്‍സിയയില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനത്തോടെ നഷ്ട്ടപ്പെട്ട കരിയര്‍ തിരിച്ചുപിടിക്കാം എന്ന് കരുതുന്നു.

Leave a comment