European Football Foot Ball Top News

വിജയവഴിയില്‍ പിഎസ്ജി

September 20, 2020

വിജയവഴിയില്‍ പിഎസ്ജി

കഴിഞ്ഞ മല്‍സരത്തിന് മുന്നേ റിലഗേഷന്‍ സോണില്‍ നിന്നിരുന്ന പിഎസ്ജി ലീഗ്  1 ലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തി.എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നീസിനെ പിഎസ്ജി തകര്‍ത്തെറിഞ്ഞു.നേയ്മര്‍ ഇല്ലാതിരുന്ന മല്‍സരത്തില്‍ ഡി മരിയ,കൈലിയാന്‍ എമ്പാപേ,മാര്‍ക്കിന്യോസ് എന്നിവര്‍ ഗോള്‍ നേടി.കഴിഞ്ഞ മല്‍സരത്തിലെ വിജയ ശില്‍പി ആയിരുന്ന ഡ്രാക്സ്ലര്‍ ഇന്നതെ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു.

 

ആദ്യ പകുതി സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 38 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ എമ്പാപേ സ്കോര്‍ ബോര്‍ഡ് തുറന്നു.രണ്ടാം പകുതി തീരാനിരിക്കെ അടുത്ത ഗോള്‍ നേടി ഡി മരിയ പിഎസ്ജിയുടെ ലീഡ് ഇരട്ടിച്ചു.66 ആം മിനുട്ടില്‍ ഡി മരിയയുടെ അസിസ്റ്റില്‍ മാര്‍ക്കിന്യോസ് ഗോള്‍ നേടിയതോടെ സ്കോര്‍ നില പൂര്‍ണം.പോയിന്‍റ് പട്ടികയില്‍ രണ്ട് വിജയം സ്വന്തമാക്കിയ പിഎസ്ജി ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്.

Leave a comment