European Football Foot Ball Top News

ചെല്‍സിക്കും ലിവര്‍പൂളിനും ഇന്ന് അഭിമാനപോരാട്ടം

September 20, 2020

ചെല്‍സിക്കും ലിവര്‍പൂളിനും ഇന്ന് അഭിമാനപോരാട്ടം

ഞായറാഴ്ച്ച ഫൂട്ബോള്‍  ആരാധകര്‍ക്ക് ആവേശം പകരാന്‍ പ്രീമിയര്‍ ലീഗ്.ഇംഗ്ലിഷ് ചാമ്പ്യന്മാരായ ലിവര്‍പ്പൂള്‍ ഫ്രാങ്ക് ലംപാര്‍ഡിന്‍റെ ചെല്‍സിയെ നേരിടും.ഇരു ടീമുകളും ആദ്യ മല്‍സരത്തില്‍ വിജയം കണ്ടവര്‍ ആണ്.ലീഡ്സ് യുണൈറ്റഡുമായി വളരെ കഷ്ട്ടിച്ചു ജയിച്ച ലിവര്‍പ്പൂളിന് ഇന്ന് ലംപാര്‍ഡിന്‍റെ ചെല്‍സി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തും എന്നത് തീര്‍ച്ച.

 

ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിക്ക് ചെല്‍സിയുടെ ഹോം സ്റ്റേഡിയം ആയ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ആണ് മല്‍സരം. ഈ സമ്മറില്‍ പല ആകര്‍ഷക സൈനിങ്ങുകള്‍ നടത്തിയ ചെല്‍സിക്ക് ഈ സീസണിലെ ആദ്യ പരീക്ഷണം ആയിരിക്കും ഇത്.പുതിയ സൈനിങ്ങുകളായ തിയഗോ അലകാന്‍റ്റ,ജോട്ട എന്നിവര്‍ ബെഞ്ചില്‍ ഇരിക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ചെല്‍സി ഡിഫന്‍റര്‍ അന്റോണിയോ റുഡിഗര്‍ ഇന്നതെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും എന്നും വാര്‍ത്തകള്‍ ഉണ്ട്.

Leave a comment