European Football Foot Ball Top News

ഐസ്ലാന്‍ഡ് താരത്തെ കാമ്പില്‍ എത്തിച്ച് അര്‍ട്ടേറ്റ

September 18, 2020

ഐസ്ലാന്‍ഡ് താരത്തെ കാമ്പില്‍ എത്തിച്ച് അര്‍ട്ടേറ്റ

ഡിജോൺ ഗോൾകീപ്പർ റുനാർ അലക്സ് റുനാർസണുമായി 1.6 യൂറോ മില്യണ്‍ ഡീലില്‍ സൈന്‍ ചെയ്തു ഇംഗ്ലിഷ് ക്ലബ് ആഴ്സണല്‍.25 കാരനായ താരം 2018 ൽ ഡാനിഷ് ക്ലബായ  നോർഡ്‌ജെയ്‌ലാൻഡിൽ നിന്നുമാണ്  ഡിജോനിൽ ചേർന്നത്.റുനാർസൺ ഇതുവരെ ഇംഗ്ലണ്ടിൽ എത്തിയിട്ടില്ല, വൈദ്യ പരിശോധന  ഫ്രാൻസിൽ നടക്കുന്നു.ശനിയാഴ്ച വൈകുന്നേരം വെസ്റ്റ് ഹാമുമായുള്ള കളിക്കുള്ള മൈക്കൽ അർട്ടെറ്റയെ ടീമിൽ ഉള്‍പ്പെടാനുള്ള സാധ്യത ഇല്ല.

എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ലയിലേക്ക് പോയത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഴ്സണൽ റുനാർസനെ ചെയ്യാനുള്ള അവസരം ഉണ്ടായത്.ഈ സീസണില്‍ ബെര്‍ണ്ട് ലെനോ ആദ്യ ഗോള്‍കീപ്പര്‍ ആകുമെന്ന് അറിഞ്ഞത്തിന് ശേഷമാണ് എമിലിയാനോ മാര്‍ട്ടിനസ് ആഴ്സണല്‍ വിട്ടത്.ക്ലബ് വിടുമെന്ന് അറിഞ്ഞപ്പോഴും തനിക്ക് പിന്തുണ നല്‍കിയ ക്ലബിനും ആരാധകര്‍ക്കും അദ്ദേഹം നന്ദി രേഘപ്പെടുത്തിയിരുന്നു.

Leave a comment