European Football Foot Ball Top News

ബുണ്ടസ്ലിഗയിലെ ആദ്യ മല്‍സരം;സാനെയുടെ ആദ്യ പോരാട്ടം മുന്‍ ക്ലബിനെതിരെ

September 18, 2020

ബുണ്ടസ്ലിഗയിലെ ആദ്യ മല്‍സരം;സാനെയുടെ ആദ്യ പോരാട്ടം മുന്‍ ക്ലബിനെതിരെ

യൂറോപ്യന്‍ ചാമ്പ്യന്മാരായ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് നാളെ  ബുണ്ടസ്ലിഗയിലെ ആദ്യ മല്‍സരത്തില്‍ ഷാല്‍ക്കെയേ നേരിടും.ഇന്ത്യന്‍ സമയം പന്ത്രണ്ട് മണിക്ക് ബയേണ്‍ മ്യൂണിക്ക് ഹോം ഗ്രൌണ്ടായ അലിയന്‍സ് അരീനയില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ സീസണിൽ ബയേൺ അവരുടെ മുപ്പതാമത്തെ  ബുണ്ടസ്ലിഗ കിരീടം ഉയർത്തി, ഈ സീസണിലും ജർമ്മൻ ഫുട്ബോളിൽ അവരുടെ ആധിപത്യം തുടരാൻ നോക്കും, അതേസമയം നിരാശാജനകമായ 2019-20 സീസണിലെ പ്രകടനം മെച്ചപ്പെടുത്താൻ ഷാൽക്കെ ശ്രമിക്കും.

 

മല്‍സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം പുതിയ സൈനിങ് ആയ ലിറോയ് സാനേ തന്‍റെ മുന്‍ ക്ലബിനെതിരെ ബൂട്ടണിയുന്നു എന്നതാണ്.ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മികച്ച ഫോം കാഴ്ച്ച വച്ച കോമാന് പകരം സനെയേ ഇറക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ടാവും.

Leave a comment