Foot Ball Top News

അത്ഭുതം പ്രതീക്ഷിച്ച് ചെല്‍സി

August 8, 2020

അത്ഭുതം പ്രതീക്ഷിച്ച് ചെല്‍സി

നാളെ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക്  ചെല്‍സിയും ബയേണ്‍ മ്യൂണിക്കും തമ്മില്‍ ഏറ്റുമുട്ടും.ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം ഗ്രൌണ്ടായ അലിയന്‍സ് അരീനയില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള മല്‍സരം.ആദ്യ പാതത്തില്‍ ബയേണ്‍ മ്യൂണിക്ക് ചെല്‍സിയെ പരാജയപ്പെടുത്തിയത് എതിരിലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു.അതും ചെല്‍സിയുടെ ഹോം ഗ്രൌണ്ടില്‍ വച്ചായിരുന്നു ആ മല്‍സരം നടന്നത്.

 

 

മല്‍സരത്തില്‍ ലംപാര്‍ഡ് ടീമിനെ എങ്ങനെ അണി നിരത്തും എന്നത് വലിയ ഒരു സസ്പെന്‍സ് ആയിരിക്കും.തന്‍റെ ആവനാഴിയിലെ എല്ലാ നമ്പറുകളും അദ്ദേഹം നാളെ പയറ്റും എന്നത് ഉറപ്പാണ്.ഈ മല്‍സരത്തിലെ വിജയി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്സലോണ vs നാപൊളി മല്‍സരവിജയിയെ നേരിടും.ഇരു ടീമുകളും അവസാനമായി അലിയന്‍സ് അരീനയില്‍ ഏറ്റുമുട്ടിയത് 2012 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആണ്.അന്ന് കിരീടം നേടിയത് ചെല്‍സിയും.

Leave a comment