Foot Ball Top News

നാളെ ബാഴ്സലോണക്ക് അഗ്നിപരീക്ഷ

August 8, 2020

നാളെ ബാഴ്സലോണക്ക് അഗ്നിപരീക്ഷ

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബാഴ്സലോണക്ക് അഗ്നി പരീക്ഷ.നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്പ് നൌവില്‍ വച്ച് ബാഴ്സലോണ vs നാപോളി മല്‍സരം നടക്കും.ആദ്യ പാതത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടുകയും ചെയ്തിരുന്നു.ബാഴ്സലോണക്ക് എങ്ങനെയും മല്‍സരം കടുത്ത പരീക്ഷണം ആയിരിക്കും.കുത്തകയായിരുന്ന ലീഗ് കിരീടം കൈവിട്ട് പോയതോടെ കോച്ച് കിക്ക്വി സെത്തിയെനും സംഘവും പ്രതിരോധത്തില്‍ ആണ്.

 

 

നല്ലൊരു  വിജയം നേടി ക്വാര്‍ട്ടറിലേക്ക് എത്തുക എന്നത് ബാഴ്സക്ക് ഭഗീരപ്രയത്നം ആയിരിക്കും.ഇന്നലെ റയലും യുവന്‍റസും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും  പുറത്തായിരുന്നു.ബാഴ്സയുടെ ഇപ്പോഴത്തെ ഫോം വച്ച് നോക്കുകയാണെങ്കില്‍ മല്‍സരത്തില്‍ ടീം വെള്ളം കുടിക്കാന്‍ സാധ്യതയുണ്ട്.മല്‍സരത്തില്‍ ഡെംബേലെയും ആര്‍ത്തര്‍ മേലോയും ഇല്ല എന്നത് അവര്‍ക്ക് തിരിച്ചടിയായിരിക്കും.

 

 

Leave a comment