Cricket Renji Trophy Stories Top News

സജന സജീവൻ – ഇല കൊഴിയാത്ത ചെടിയിലെ ഇതൾ വിരിഞ്ഞ പുഷ്പം.

July 27, 2020

author:

സജന സജീവൻ – ഇല കൊഴിയാത്ത ചെടിയിലെ ഇതൾ വിരിഞ്ഞ പുഷ്പം.

ക്രിക്കറ്റ്‌ കണ്ടു തുടങ്ങിയ ബാല്യം മുതൽ ഇന്നോളം കണ്ടുവളർന്ന ക്രിക്കറ്റ്‌ താരങ്ങളെ കുറിച്ച് ചോദിച്ചാൽ ഇന്ത്യൻ ടീമിലെ മാത്രമല്ല എതിർ ടീമിലെയും കളിക്കാരുടെ പേരുകൾ നമ്മളിൽ പലരും പറയും. എന്തിനേറെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരിക്കൽ പോലും പാഡ് അണിയാത്ത ഒട്ടേറെ ആഭ്യന്തര താരങ്ങളെ വരെ നമുക്കറിയാം. എന്നാൽ അതെ ചോദ്യം തന്നെ വനിത ക്രിക്കറ്റിനെ കുറിച്ച് ചോദിച്ചാലോ????

മിതാലി രാജും സ്മൃതി മന്ദനായും തുടങ്ങി വിരലിൽ എണ്ണാവുന്ന താരങ്ങളുടെ പേര് മാത്രം. ആ പേരുകൾ തന്നെ നമ്മുടെ മനസ്സിൽ പതിഞ്ഞു തുടങ്ങിയിട്ട് ഏതാനും ചില വർഷങ്ങൾ മാത്രം. #ക്രിക്കറ്റ്‌ജീവനുംജീവിതവും ആയി കാണുന്ന നമ്മുക്കിടയിൽ തന്നെ ഇത്തരമൊരു വേർതിരിവ് ഉണ്ടെങ്കിൽ, ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഒരു പെൺകുട്ടി വളർന്നു ആൺകുട്ടികളോടൊപ്പം കളിച്ചു ഒരു വലിയ ക്രിക്കറ്റ്‌ താരം ആകുക….. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കഥാ സന്ദർഭം, അല്ലെ? എന്നാൽ സിനിമയിൽ മാത്രം അല്ല ജീവിതത്തിലും അത്തരം കഥാപാത്രങ്ങൾ നിരവധിയാണ്, അവരിൽ ഒരാൾ ആണ് #വയനാട്ടിലെമാനന്തവാടിയിൽനിന്നുള്ള_സജനസജീവൻ!!!!!


ബാല്യത്തിൽ അനിയൻ സച്ചിനും കസിൻ പിള്ളേരുമായിരുന്നു സജനയുടെ കളി കൂട്ടുകാർ. ആൺകുട്ടി കളോടൊപ്പം ക്രിക്കറ്റ്‌ കളിക്കുന്നതിൽ സജനയുടെ അച്ഛനും അമ്മയ്ക്കും കുഴപ്പമില്ലെങ്കിലും ചിലർ ശക്തമായി എതിർത്തിരുന്നു. അഞ്ചാം ക്ലാസ്സ്‌ മുതൽ ഹോസ്റ്റലിൽ നിന്ന് ആയിരുന്നു പഠിപ്പ്. അവിടെ ബാഡ്മിന്റൺ, ഖോ ഖോ, അത്ലറ്റിക്സ്, ഹൈ ജമ്പ് തുടങ്ങി നിരവധി കളികളിലും സജന ശോഭിച്ചുവെങ്കിലും സജനയുടെ ക്രിക്കറ്റിൽ ഉള്ള താല്പര്യം ആ കാലയളവിൽ വർദ്ധിച്ചു വന്നു.പ്ലസ് വൺ പ്ലസ് ടു മാനന്തവാടി ഹയർ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചതും…ആ കാലയളവിൽ ജാവലിൻ ത്രോക്കു ഡിസ്ട്രിക്ട് ബേസിൽ ഫസ്റ്റ് വന്നപ്പോൾ അവിടെ ഫിസിക്കൽ ട്രെയ്നർ ആയിരുന്ന #എൽസമ്മ_ടീച്ചറിന്റെ ചോദ്യം, നിനക്ക് ക്രിക്കറ്റ്‌ നോക്കിക്കൂടെ എന്ന്… അതൊരു വഴിത്തിരിവായി….!!

സ്കൂൾ കാലഘട്ടത്തിലേതു പോലെ ക്രിക്കറ്റ്‌ കളിക്കാൻ താല്പര്യം ഉള്ള കുറച്ച് കൂട്ടുകാരികളെ ചേർത്ത് കളി ആരംഭിച്ചു. ക്രിക്കറ്റിനോടുള്ള ഈ അടങ്ങാത്ത പാഷനും, എൽസമ്മ ടീച്ചറിന്റെ പ്രോത്സാഹനവും ചെന്നെത്തിച്ചത് KCA നടത്തുന്ന സെലെക്ഷൻ ട്രയൽസിലേക്ക്……എന്നാൽ ആദ്യത്തെ തവണ പരിചയക്കുറവിന്റെ അഭാവത്തിൽ സജന സെലെക്ഷനിൽ പരാജയപെട്ടു. എന്നാൽ പതറാതെ അടുത്ത തവണയും പരിശ്രമിച്ച സജന #കേരള_ക്രിക്കറ്റെർ എന്ന ആ ലക്ഷ്യം സാധ്യമാക്കുകയും ചെയ്തു.

ചെന്നൈയിൽ ആയിരുന്നു സജനയുടെ കേരള ടീമിലെ അരങ്ങേറ്റം. അന്ന് ഹൈദരാബാദിനെതിരെ ഒരു സീനിയർ താരത്തിന്റെ അഭാവത്തിൽ നറുക്ക് വീണ സജന തന്നെയാണ് അന്നത്തെ മത്സരത്തിലെ #വിജയറൺ നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും എല്ലാം അസാമാന്യ മികവ് പുലർത്തിയ സജനയ്ക്ക് പക്ഷെ ക്രിക്കറ്റിൽ കൂടുതൽ ഇഷ്ടം എന്തെന്ന് ചോദിച്ചാൽ അത് ഫീൽഡിങ് ആണ്. നേരിട്ട ത്രോകളിലൂടെ റൺ ഔട്ട്‌ ആക്കുന്നതും ഡൈവിംഗ് ക്യാച്ച് എടുക്കുന്നതിലും എല്ലാം സജന മികവ് പുലർത്തിയിരുന്നു.

2️⃣0️⃣1️⃣6️⃣ ൽ ആണ് സജനയ്ക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം അരങ്ങേറിയത്. അന്ന് വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഇന്ത്യ A ടീമിന്റെ മത്സരത്തിന് എത്തിയ രാഹുൽ ദ്രാവിഡും സംഘവും പരിശീലനത്തിൽ ഏർപ്പെടുന്നു അന്ന് മറ്റൊരു ഭാഗത്തു പരിശീലനം നടത്തിയിരുന്ന സജനയെ #രാഹുൽ_ദ്രാവിഡ്‌ സസൂഷ്മം വീക്ഷിച്ചു.
ആദ്യത്തെ 7 ബോൾ നേരിട്ട സജനയ്ക്ക് ലെഗ് സൈഡിൽ കളിക്കുമ്പോഴുള്ള ബലഹീനത ദ്രാവിഡിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് അതിനുള്ള ബാറ്റിംഗ് ടെക്‌നിക് പരിശീലിപ്പിച്ചു ആ പോരായ്മ മറികടന്ന ശേഷം ആണ് ദ്രാവിഡ്‌ അവിടം വിട്ടത്.

മറ്റൊരു സംഭവവും അന്ന് അരങ്ങേറി
————————————————————– മുൻപൊരിക്കൽ ഒരു മത്സരത്തിൽ ഗൗതം ഗംഭീറിന് പകരം സബ്സ്റ്റിട്യൂട് ഫീൽഡർ ആയി ഇറങ്ങിയിട്ടുള്ള സജനയ്ക്ക് അന്ന് ഗൗതം ഗംഭീർ അദ്ദേഹത്തിന്റെ ഒരു ബാറ്റ് സമ്മാനമായി നൽകി. പിന്നീട് ആലപ്പുഴയിൽ വെച്ച് തമിഴ് നാടിനെതിരെ നടന്ന ഒരു മത്സരത്തിൽ ആ ബാറ്റ് ഉപയോഗിച്ച് ആ ടൂർണമെന്റിലെ ഏറ്റവും #വേഗതയേറിയ_സെഞ്ച്വറി നേടി. 84 ബോളിൽ ആണ് അന്ന് സജന സെഞ്ച്വറി നേടിയത്!!!!!!

കേരളത്തിന്‌ വേണ്ടി അണ്ടർ 19 അണ്ടർ 23 എന്നി വിഭാഗങ്ങളിൽ എല്ലാം മത്സരിച്ച സജന #കേരളത്തിന്റെക്യാപ്റ്റൻ കൂടിയാണ്. BCCI നടത്തുന്ന ടൂർണമെന്റിൽ കേരള വനിത ടീം ആദ്യമായി ചാമ്പ്യന്മാർ ആകുന്നതും സജനയുടെ ക്യാപ്റ്റിൻസിക്ക് കീഴിൽ ആണ്. മുംബൈയിൽ വെച്ച് നടന്ന T20 ടൂർണമെന്റിൽ മഹാരാഷ്ട്രയെ ഫൈനലിൽ തോൽപിച്ചാണ് കേരളം ചാമ്പ്യന്മാർ ആയത്.അന്ന് ഫൈനലിൽ മഹാരാഷ്ട്രയുടെ 114 റൺസിനെതിരെ ബാറ്റ് എന്തിയ കേരള താരങ്ങൾ11 ഓവറിൽ 59 റൺസിന്‌ 4 വിക്കെറ്റ് പോയി പതർച്ചയെ നേരിടുമ്പോൾ ആണ് ക്യാപ്റ്റൻ കൂടിയായ സജന പുറത്താകാതെ 24 റൺസ് നേടി #കേരളത്തെആദ്യമായി_ചാമ്പ്യൻമാരാക്കി.

തുടക്കത്തിലേ കൂടപ്പിറപ്പായ പ്രതിസന്ധികൾ ഇത്രയൊക്കെയായിട്ടും സജനയെ വിട്ടു പോയിട്ടില്ലായിരുന്നു. 2018 ൽ ഉണ്ടായ പ്രളയത്തിൽ #സജനയുടെവീട്തകർന്നു

അന്ന് ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യ റെഡ് ടീമിൽ ഇടം നേടിയ സജന അങ്ങോട്ട് എത്താൻ നന്നേ ബുദ്ധിമുട്ടി ഒടുവിൽ പോലീസ് ബോട്ട് വന്നു സജനയെയും കുടുംബത്തെയും രക്ഷിച്ചു. അന്ന് ബാംഗ്ലൂർ എത്താൻ ആയെങ്കിലും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോർത്തു തകർന്നു പോയ സജനയെ സഹ താരങ്ങൾ ആണ് ആശ്വസിപ്പിച്ചു കളത്തിൽ ഇറക്കിയത്. ഇപ്പോഴും കേരള ടീമിന്റെ കൂടെയുള്ള #സജന2015ലെമികച്ചവനിതകേരള_ക്രിക്കറ്റെർ ആയി KCA തിരഞ്ഞെടുത്തിരുന്നു….

അണ്ടർ 23 ടൂർണമെൻറിൽ അവസാന ഓവറിലെ അഞ്ചാം പന്തിൽ മിഡ് വിക്കറ്റിന്റെ മുകളിലൂടെ പന്ത് പായിച് കേരളത്തിന്‌ ആദ്യ #ദേശീയ_തലത്തിലുള്ള കിരീടമാണ് സജ്‌ന നേടിക്കൊടുത്തത്… താരത്തിൽ നിന്നും താരങ്ങളിൽ താരമായി….!!!!!!

മിതാലി രാജിന്റെയും ഹർമൻ പ്രീതിന്റെയും വലിയ ആരാധകയായ സജനയും ഒരു നാൾ ഇന്ത്യയ്ക്ക് വേണ്ടി കാലിച്ചേക്കാവുന്ന ഭാവി വാഗ്ദാനം ആണ്.

ആ വയനാടൻ മിടുക്കി മോളോട് സംസാരിച്ചപ്പോൾ ഒട്ടേറെ പേരുടെ കാര്യങ്ങൾ വാതോരാതെ സംസാരിച്ചു… ഓർമയിലുള്ള കുറച്ചുപേർ, എൽസമ്മ ടീച്ചർ, ഷാനവാസ് സാർ, അനുമോൾ ബേബി, ദീപ്തി ചേച്ചി, നസീർ മച്ചാൻ സർ, ബാലു സർ, വയനാട് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷൻ,അനീഷ് ഏട്ടൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ, കുറെ ഡിസ്ട്രിക് പ്ലയേഴ്സിന്റെ പേരുകൾ / മിന്നു, മൃദുല, ദൃശ്യ , ദർശന…അങ്ങനെ അങ്ങനെ, പിന്നെ കുറെ FB കൂട്ടുകാരും… ഉമേഷ്‌ NSK, IAS, ഉമേഷ്‌ കേശവൻ
സീനിയർ പ്ലയേഴ്‌സ്‌ ഷാനി , ജിൻസി , ആശ, ലിസ്റ്റ് നീളുകയാണ്…. കുറെ നാട്ടുകാരെയും ഓർത്തു ഈ വേളയിൽ ആ മിടുക്കി…. AT LAST BUT NOT LEAST സജ്‌നയിലേക്ക് എന്നെ എത്തിച്ച Vinukuttys Vinukuttys വിനു ചേട്ടായിയുടെ പേരും…. [വയനാടിനെ പറ്റി പറയുമ്പോൾ നൂറ് നാവുള്ള,വിനു ഏട്ടൻ ]

കുടുംബം- അച്ഛൻ സജീവനും, അമ്മ ശാരദ സജീവനും,ഒരു സഹോദരൻ സച്ചിനും.

പുതിയ ലോകത്തിന്റെ പുതുമയുള്ള മാറ്റങ്ങളിൽ മുന്നിൽ നിന്ന് നയിക്കുവാൻ ഇനിയും ഉണ്ടാകും ഈ മിന്നും താരം നമ്മുക്കിടയിൽ.

റിയാസ് ബദറുദീനും കൂട്ടരും

Leave a comment