Foot Ball Stories Top News

ഹക്കാൻ ചലനൊഗ്ലു – മിലാന്റെ ഉയിർപ്പിന്റെ പിന്നിലെ കരം

July 22, 2020

author:

ഹക്കാൻ ചലനൊഗ്ലു – മിലാന്റെ ഉയിർപ്പിന്റെ പിന്നിലെ കരം

കൊറോണ ബ്രേക്കിനു ശേഷം മിലാൻ കളിച്ച പത്ത് മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ല. 7 ജയം 3 സമനില. യുവൻ്റസ്. ലാസിയോ. റോമ തുടങ്ങിയ വമ്പൻമാരെല്ലാം മിലാൻ്റെ മുന്നിൽ കീഴടങ്ങി. ലീഗിൻ്റെ രാണ്ടാം പകുതിയിൽ മാരക ഫോമിലേക്കുയർന്ന ഹക്കാൻ ചലനൊഗ്ലുൻ്റെ പ്രകടനമാണ് മിലാൻ്റെ വിജയങ്ങളിൽ നിർണായക പങ്കായത്.

കൊറോണക്ക് ശേഷമുള്ള മത്സരങ്ങളിൽ മൊത്തം 4 ഗോളും 7 അസിസ്റ്റുമാണ് ഈ തുർക്കി താരം സ്വന്തം പേരിൽ ആക്കിയത്. അവസാനം കളിച്ച 3 മത്സരങ്ങളിൽ നിന്നും മാത്രം ഹക്കാൻ നേടിയത് 2 ഗോളുകളും 5 അസിസ്റ്റും. കഴിഞ്ഞ മത്സരത്തിൽ സ്ലാട്ടൻ നേടിയ രണ്ടു ഗോളിനും വഴി ഒരുക്കിയതും ഈ 26 കാരൻ.
The game changer

Leave a comment