Foot Ball Top News

ടോട്ടന്‍ഹാം ഇന്ന് അങ്കത്തിനറങ്ങും

July 9, 2020

ടോട്ടന്‍ഹാം ഇന്ന് അങ്കത്തിനറങ്ങും

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ബോണ്‍മൌതിനെ നേരിടും.പോയിന്‍റ് പട്ടികയില്‍ വളരെ പിന്നോക്കമുള്ള ടോട്ടന്‍ഹാം ഫോമിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.പത്താം സ്ഥാനത്താണ് അവരിപ്പോള്‍.ബോണ്‍മൌത്ത് പത്തൊന്‍പതാം സ്ഥാനത്തുമാണ്.റെലഗേഷന്‍ സോണില്‍ നിന്നും രക്ഷ നേടാന്‍ വെറും അഞ്ച് മല്‍സരങ്ങള്‍ മാത്രമാണ് ബോണ്‍മൌത്തിന് ബാക്കിയുള്ളത്.

 

ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ഗോളിന് എതിരായി മൂന്ന് ഗോളുകള്‍ക്ക് ടോട്ടന്‍ഹാം  ജയം നേടിയതാണ്.കൊറോണക്ക് ശേഷം ടോട്ടന്‍ഹാമിന്റെ പ്രകടനം സ്ഥിരതയിലാത്തതാണ്.ഷെഫീല്‍ഡ് യുണൈറ്റഡുമായുള്ള മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.ടോട്ടന്‍ഹാം  കഴിഞ്ഞ മല്‍സരത്തില്‍ ഏവര്‍ട്ടനെ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തരക്ക് ബോണ്‍മൌത്ത് ഹോം ഗ്രൌണ്ട് വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം നടക്കുക.

Leave a comment