Foot Ball Top News

വീണ്ടും വിജയം നേടി ബാഴ്സലോണ

July 9, 2020

വീണ്ടും വിജയം നേടി ബാഴ്സലോണ

ഇന്ന് നടന്ന ബാഴ്സലോണ vs എസ്പ്യാനോള്‍ മല്‍സരത്തില്‍ ബാഴ്സലോണക്ക് ഒരു ഗോളിന്റെ വിജയം.സുവാരസ് ആണ് മല്‍സരത്തിലെ വിജയഗോള്‍ നേടിയത്.വിജയത്തോടെ ബാഴ്സലോണ റയലിന് കീഴില്‍ ഒരു പോയിന്റിന് മാത്രമാണ് ഇപ്പോള്‍ പുറകില്‍.കാമ്പ് നൌവില്‍ നടന്ന മല്‍സരത്തില്‍ ബാഴ്സയെ പിച്ചില്‍ വരിഞ്ഞുമുറുക്കാന്‍ എസ്പ്യാനോളിന് ആയി.

 

ആദ്യ പകുതിയില്‍ ബാഴ്സലോണക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.അവരുടെ ഹാഫില്‍ സ്പേസ് നാല്‍കാതെ ബസ് പാര്‍ക്ക് ചെയ്യാന്‍ എസ്പ്യാനോളിന് ഭംഗിയായി സാധിച്ചു.എന്നാല്‍ മെസ്സിയും കൂട്ടരും നിരന്തരം എസ്പ്യാനോള്‍ ഗോള്‍ മുഘത് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.രണ്ടാം പകുതിയില്‍ സെമഡോയ്ക്ക് പകരം വന്ന അന്‍സു  ഫാട്ടി റെഡ് കാര്‍ഡ് കണ്ട് മടങ്ങിയത് ബാഴ്സക്ക് വെല്ലുവിളിയായി.എസ്പ്യാനോള്‍ താരം പോള്‍ ലോസാനോയും റെഡ് കാര്‍ഡ് കണ്ട് പുറത്തായി.മെസ്സിയും ഗ്രീസ്മനും തുടങ്ങി വച്ച നീക്കങ്ങള്‍ ഗോളാക്കി മാറ്റി  സുവാരസ് ബാഴ്സയുടെ കിരീടമോഹങ്ങള്‍ പൊലിയതെ സൂക്ഷിച്ചു.

 

 

Leave a comment