എവര്ട്ടണേ മറികടന്ന് ടോട്ടന്‍ഹാം
ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ എവര്ട്ടന് എഫ്സിയെ മറികടന്ന് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.എതിരിലാത്ത ഒരു ഗോളിനാണ് ടോട്ടന്‍ഹാം വിജയിച്ചത്.ഗോള്‍ നേടിയത് എവര്ട്ടന് താരമായ മൈക്കല്‍ കീനിന്റെ ഓണ്‍ ഗോള്‍ ആയിരുന്നു.ഇതോടെ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് എത്തി.ശാരീരികമായി ഫൌളുകള്‍ നിറഞ്ഞ കളിയില്‍ അഞ്ചു കളികാര്‍ മഞ്ഞ കാര്‍ഡ് കണ്ടു.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ ടോട്ടന്‍ഹാമിന്റെ വിജയ ഗോള്‍ പിറന്നു.മല്‍സരത്തിന്റെ 24 ആം മിനുട്ടില്‍ ലോ സെല്‍സോ പായിച്ച ഷോട്ട് മൈക്കല്‍ കീനിന്റെ ദേഹത്ത് കൊണ്ട് ഓണ്‍ ഗോള്‍ ആവുകയായിരുന്നു.ആദ്യ പകുതിയില്‍ ടോട്ടന്‍ഹാം വളരെ അധികം അക്രമിച്ച് കളിച്ച ടോട്ടന്‍ഹാമിന് ഒരു ഗോള്‍ കൊണ്ട് സംതൃപ്തര്‍ ആകേണ്ടി വന്നു.ആദ്യ പകുതിക്ക് മല്‍സരം പിരിയുമ്പോള്‍ ടോട്ടന്‍ഹാം ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് സണ്‍ ഹ്യൂങ് മിനുമായി തട്ടികയറിയത് നാടകീയരങ്കങ്ങള് ഉണ്ടാക്കി.






































