Badminton Top News

നീണ്ട ഇരുപത് വര്‍ഷത്തെ കരിയറിന് വിരാമമിട്ട് സൂപ്പര്‍ ഡാന്‍

July 4, 2020

നീണ്ട ഇരുപത് വര്‍ഷത്തെ കരിയറിന് വിരാമമിട്ട് സൂപ്പര്‍ ഡാന്‍

ബാഡ്മിന്‍റണില്‍ എകാലത്തെയും മികച്ച താരമായി  കണക്കാക്കുന്ന “സൂപ്പര്‍ ഡാന്‍ ” എന്ന ലിന്‍ ഡാന്‍ ഇരുപത് വര്‍ഷം നീണ്ട  തന്‍റെ സംഭവബഹുലമായ കരിയര്‍ ജീവിതം അവസാനിപ്പിച്ചു.ഇപ്പോള്‍ അദ്ദേഹത്തിന് മുപ്പത്താറു വയസാണ്.2011 ല്‍ എല്ലാ ഒമ്പത് മേജര്‍ ലീഗുകളും നേടി ഗ്രാന്‍ഡ്സ്ലാം വിജയിച്ച ആദ്യ ബാഡ്മിന്റണ്‍ താരമായി അദ്ദേഹം.

 

 

2008 ബെയിജിങ് ഒളിംപിക്ക്സിലും 2012 ലണ്ടന്‍ ഒളിംപിക്ക്സിലും പുരുഷ സിങ്കില്‍സ് കാറ്റഗറിയില്‍ അദ്ദേഹം സ്വര്‍ണ മെഡല്‍  നേടിയിട്ടുണ്ട്.അഞ്ച് തവണ ലോക ചാമ്പ്യനായും അദ്ദേഹം തിളങ്ങി.” ഇഷ്ടപ്പെടുന്ന കായിക വിനോദത്തിനായി ഞാൻ എല്ലാം സമർപ്പിച്ചു, എന്നെ ഈ നിലയില്‍ എത്താന്‍ സഹായിച്ച എന്‍റെ വീട്ടുകാരെയും എന്നെ പരിശീലിപ്പിച്ച എല്ലാ പരിശീലകര്‍ക്കും ഞാന്‍  എന്‍റെ നന്ദി അറിയിക്കുന്നു”ലിൻ പറഞ്ഞു.

Leave a comment