Editorial Foot Ball Top News

കൗട്ടീഞ്ഞോയുടെ നല്ല നാളുകൾക്കായി കാത്തിരിക്കുന്നു !!

June 12, 2020

author:

കൗട്ടീഞ്ഞോയുടെ നല്ല നാളുകൾക്കായി കാത്തിരിക്കുന്നു !!

കോപ്പയിൽ നെയ്മറിന്റെ അഭാവത്തിൽ ബ്രസീൽ നിരയുടെ ചുക്കാൻ പിടിച്ചവനാണ് കുട്ടീഞ്ഞോ.

പാറി പറന്നു നടന്ന കുട്ടിയെ കിളി കൂട്ടിൽ അടച്ചത് പോലെ ഫോമില്ലായ്മ വേട്ടയാടിയപ്പോഴും മഞ്ഞ ജേഴ്‌സയിൽ നിറഞ്ഞു കളിക്കാൻ എന്നും കുട്ടീഞ്ഞോക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്റർ മിലാനിൽ മിന്നി തുടങ്ങിയ കുട്ടീഞ്ഞോ ലിവർപൂളിൽ തകർത്താടി കളിച്ചിരുന്നത് അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ.

മദ്യനിരയിൽ നിന്നും അളന്നു മുറിച്ചു നൽകിയ പാസുകൾ ലോങ് റേഞ്ച് ഗോളുകൾ ബോക്സിന് പുറത്ത് നിന്നുമുള്ള കിടിലൻ ഗോളുകൾ ഇന്നും കാണുമ്പോൾ രോമാഞ്ചമാണ്.

നിനച്ചിരിക്കാതെ കൂട് മാറിയ ശേഷം കളിമികവ് മാറി തുടങ്ങി. ആരും പൊന്നും വില കൊടുത്തു വാങ്ങാൻ നിന്നിരുന്ന കുട്ടീഞ്ഞോ ഇന്ന് ലോണിൽ കളിക്കുന്ന ബയെൻ മ്യൂണിച്ച് സീസണിന്റെ അവസാനം ബാഴ്സയിൽ തിരിച് വിടുന്നു.

പഴയ നിലയിലേക് കുട്ടിഞ്ഞോ എത്തുന്ന നാളുകൾ പെട്ടെന്ന് നടക്കട്ടെ എന്നാശിക്കുന്നതിനൊപ്പം പിറന്നാൾ ആശംസകൾ നേരുന്നു.

ക്ലബ്ബിലെ ഫോമും ഫോമില്ലായ്മയും മാറ്റി നിർത്തിയാൽ രാജ്യത്തിന്റെ ജേഴ്സിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചു കൊണ്ടിരിക്കുന്നത് .

ടിറ്റെയുടെ കീഴിൽ കഴിഞ്ഞ വർഷം നടന്ന കോപ്പയിൽ സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാനും നാട്ടുകാർക്ക് മുന്നിൽ കോപ്പ നേടാനും കഴിഞ്ഞത് മികച്ച നേട്ടമായി കാണാൻ കഴിയും.

HBD Coutinho !!

Leave a comment