Foot Ball Top News

ആര്‍ബി ലേപ്സിഗിനെ സമനിലയില്‍ തളച്ച് പാഡര്‍ബോണ്‍

June 6, 2020

ആര്‍ബി ലേപ്സിഗിനെ സമനിലയില്‍ തളച്ച് പാഡര്‍ബോണ്‍

ആര്‍ബി ലേപ്സിഗിന്‍റെ ഹോം ഗ്രൌണ്ടായ റെഡ് ബുള്‍ അരീനയില്‍ അവരെ ഞെട്ടിച്ച് കൊണ്ട് പാഡര്‍ബോണ്‍ സമനില നേടി.ആര്‍ബി ലേപ്സിഗ് സെൻട്രൽ ഡിഫെൻഡർ ഉപമെകാനോയ്ക്ക് പകുതി സമയത്തിന് മുമ്പായി രണ്ട് യെല്ലോ കാര്‍ഡുകള്‍   ലഭിച്ചു, അതിൽ രണ്ടാമത്തേത് കോപത്തോടെ പന്ത് തട്ടിയതിന് ശേഷമാണ്.നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ ഉപമെകാനോ റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ആര്‍ബി ലേപ്സിഗിന് തിരിച്ചടിയായി.

 

ആദ്യ പകുതിയില്‍ ഗോള്‍ നേടി പാട്രിക്ക് ഷിക്ക് ലേപ്സിഗിനെ മല്‍സരത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി.മല്‍സരത്തിന്റെ എക്സ്ട്രാ  ടൈമില്‍ ക്രിസ്ത്യന്‍ സ്ട്രോഹിടെകിന്‍റെ ഗോളില്‍ സമനില പിടിച്ച് പാഡര്‍ബോണ്‍ കരുത്ത്ക്കാട്ടി.ചെല്‍സിയുമായി കോണ്‍ട്രാക്റ്റ് സൈന്‍ ചെയ്തെന്ന് കരുതുന്ന ടിമോ വെര്‍ണര്‍ക്ക് സ്കോര്‍ 2-0 ആക്കുവാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും അദ്ദേഹം ആ അവസരം കളഞ്ഞു കുളിച്ചു.

Leave a comment