Foot Ball Top News

ബയര്‍ ലേവേര്‍കുസ്സനെ ഗോള്‍ മഴയില്‍ മുക്കി ബയേണ്‍ മ്യൂണിക്ക്

June 6, 2020

ബയര്‍ ലേവേര്‍കുസ്സനെ ഗോള്‍ മഴയില്‍ മുക്കി ബയേണ്‍ മ്യൂണിക്ക്

ബയര്‍ ലേവേര്‍കുസ്സന്‍റെ ഹോം സ്റ്റേഡിയമായ ബേ അരീനയില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ ആധിപത്യംരണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം.ബയേണ്‍ മ്യൂണിക്കിന് വേണ്ടി കിങ്ഗ്സ്ലി കോമന്‍,ലിയോണ്‍ ഗോറട്ട്സ്ക,സെര്‍ജി ഗ്നാബ്രി,റോബര്‍ട്ട് ലെവണ്ഡോസ്കി  എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍  ലേവേര്‍കുസ്സന് വേണ്ടി ലൂക്കാസ് അലാറിയോ,ഫ്ലോറിയാന്‍ വിര്‍റ്റ്സ് എന്നിവര്‍ സ്കോര്‍ ചെയ്തു.

 

മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ ലൂക്കാസ് അലാറിയോയുടെ ഗോളില്‍ ലേവേര്‍കുസ്സന്‍ ലീഡ് നേടി.ഗോള്‍ നേടിയ അലാറിയോ ഓഫ് സൈഡ് ആയിരുന്നു എന്നു ലൈന്‍ റെഫറീ വിളിച്ചെങ്കിലും വാര്‍ ഗോള്‍ അനുവദിച്ചു.എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ തിരിച്ചടിച്ച് ബയേണ്‍ അവരുടെ നയം വ്യക്തമാക്കി.ആദ്യ പകുതിയില്‍ മല്‍സരം പിരിയുമ്പോള്‍ 3-1 ആയിരുന്നു സ്കോര്‍ നില.ജയത്തോടെ മ്യൂണിക്ക് ഡോര്‍ട്ട് മുണ്ടുമായി 10 പോയിന്‍റിന്‍റെ ലീഡ് നേടി.

Leave a comment