Foot Ball Top News

ബില്യണര്‍ സ്റ്റാറ്റസ് നേടിയ ആദ്യ ഫൂട്ബോളര്‍ ആയി റൊണാള്‍ഡോ

June 6, 2020

ബില്യണര്‍ സ്റ്റാറ്റസ് നേടിയ ആദ്യ ഫൂട്ബോളര്‍ ആയി റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ബില്യണര്‍ ആയ ചരിത്രത്തിലെ ആദ്യത്തെ ഫുട്ബോൾ കളിക്കാരനായി.ഫോര്‍ബ്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തില്‍ 105 മില്യണ്‍ ഡോളര്‍ ആണ് റൊണാള്‍ഡോ സമ്പാദിച്ചത്.അപ്പോള്‍ ഇതുവരെ ലഭിച്ച സമ്പത് കൂട്ടിനോക്കുകയാണെങ്കില്‍ റൊണാള്‍ഡോയ്ക്കു ഒരു ബില്യണ്‍ ഡോളര്‍ എന്ന മാന്ത്രിക സംഖ്യ എത്തികഴിഞ്ഞിരിക്കുന്നു.

 

ഇതോട് കൂടി 1 ബില്യണ്‍ ഡോളര്‍ എന്ന തുക സമ്പാദിച്ച അത്ലീറ്റുകളില്‍ ടൈഗര്‍ വുഡ്സ്,ഫ്ലോയ്ഡ് മൈവേതര്‍ എന്നിവരുടെ പട്ടികയില്‍ റൊണാള്‍ഡോയും ചേര്‍ന്നു.കഴിഞ്ഞ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പണം ശംബളമായി വാങ്ങിയ താരങ്ങളുടെ ലിസ്റ്റില്‍ റൊണാള്‍ഡോ നാലാം സ്ഥാനമാണ്.ബാഴ്സയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും പിഎസ്ജി തരം നെയ്മര്‍ എന്നിവര്‍ അഞ്ചും ഏഴും സ്ഥാനം യഥാക്രമത്തില്‍ നേടി.

Leave a comment