റോബർട്ട് ലെവാൻഡോവ്സ്കി ലോകത്തിലെ തന്നെ മികച്ച സ്ട്രൈക്കര്‍- ജാവി മാര്‍ട്ടിനസ്
ലോകത്തിലെ ഒന്നാം നമ്പർ സ്‌ട്രൈക്കറാണ് റോബർട്ട് ലെവാൻഡോവ്സ്കി എന്നും അദ്ദേഹം ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്നും ബയേൺ മ്യൂണിക്ക് ടീം അംഗം ജാവി മാർട്ടിനെസ്.37 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ നേടിയ ലെവൻഡോവ്സ്കി ഇതിനകം തന്നെ പ്രൊഫഷണൽ ഫുട്ബോളിൽ ഒരു സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞു.
“അദ്ദേഹം തന്‍റെ കരിയറിലെ മികച്ച ഫോമിലാണ് ഇപ്പോഴുളത്ത്.അദ്ദേഹം ഒരു മൃഗമാണ്.എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ മികച്ച സ്ട്രൈക്കര്‍.ഓഗസ്റ്റ് വരെ അദ്ദേഹം ഈ ഫോം തുടരും എന്നു തന്നെ എന്‍റെ പ്രതീക്ഷ.അദ്ദേഹം ഒരു ജന്മനാ നേതൃത്വപാടവം ഉള്ള വ്യക്തിയാണ്.ഭാവിയില്‍ അദ്ദേഹം ഒരു ഫുട്ബോള്‍ ലെജന്‍ഡ് ആകുമെന്നത് തീര്‍ച്ചയാണ്.”ജാവി മാര്‍ട്ടിനസ് മാര്‍സയോട് പറഞ്ഞു.






































