Cricket legends Renji Trophy Stories Top News

ശ്രീധരൻ ശരത് – വിജയിച്ചവർ മാത്രമല്ല പാതി വഴിയിൽ വീണ് പോയവരുമുണ്ട്

May 4, 2020

ശ്രീധരൻ ശരത് – വിജയിച്ചവർ മാത്രമല്ല പാതി വഴിയിൽ വീണ് പോയവരുമുണ്ട്

ആർക്കും അത്ര പരിചയം കാണില്ല ഈ മുഖം, ഒരു മീഡിയകളും എഴുതി കാണില്ല ഇദ്ദേഹത്തെ കുറിച്ച്, ഒരു കാലത്ത് തമിഴ്നാടു ക്രിക്കറ്റ്‌ ടീമിന്റെ താരമായിരുന്നു ഇദ്ദേഹം, 1990കളിൽ ഇദ്ദേഹത്തിന്റെ തോളിലേറിയായിരുന്നു തമിൾനാടു രഞ്ജി ടീം സഞ്ചരിച്ചിരുന്നത്.

ആ കാലങ്ങളിലെ ഇന്ത്യയുടെ ദേശീയ ടീമിലേക്കുള്ള സെലെക്ഷൻ നടത്താൻ സെലെക്ടർസ് വട്ടമേശസമ്മേളേനം വിളിക്കുമ്പോൾ എന്നും ഉച്ചത്തിൽ മുഴങ്ങാറുണ്ടായിരുന്നു ഈ നാമം, പക്ഷെ വിധിയോ, നിർഭാഗ്യമോ, എന്തോ ഒരിക്കൽ പോലും ദേശീയ ടീമിന്റെ ആ അഭിമാന ജേഴ്സി അണിയാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിരുന്നില്ല.

134 ഫസ്റ്റ് ക്ലാസ്സ്‌ മാച്ചുകൾ, 8390 റൺസ്, 27 സെഞ്ചുറികൾ, 52 ആവറേജ്, ഇന്ത്യയുടെ ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഒരു റൺ മെഷീൻ തെന്നെ ആയിരുന്നു ഈ തമിഴ്നാട് കാരൻ.

രഞ്ജി ട്രോഫിയിലെ ഒരു ഇതിഹാസമായാണ് പല മുൻ കളിക്കാരും ഇദ്ദേഹത്തെ വാഴ്ത്തുന്നത്, ഒരിക്കൽ നമ്മുടെ വന്മതിലായ രാഹുൽ ദ്രാവിഡായിട്ട് വരെ ഇദ്ദേഹത്തെ താരതമ്യം ചെയ്തിരുന്നു, അതിൽ നിന്ന് മനസിലാക്കാം അദ്ദേഹത്തിന്റെ കഴിവ്…..

ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു വന്മതിലുകൾ

1992ലായിരുന്നു ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിലേക് ശരത് കാലെടുത്തു വെച്ചത്, ഒരു പ്രോമിസിംഗ് കരിയർ ഈ ഓപണറിൽ കണ്ടിരുന്നു മുൻകാല ക്രിക്കറ്റ്‌ ലെജൻഡ്സ്, ഇന്ത്യയുടെ അണ്ടർ 19 ടീമിന് വേണ്ടി കിവികൾക്കെതിരെ 1 സെഞ്ചുറിയും, 2 അർദ്ധ സെഞ്ചുറിയും നേടി ഇദ്ദേഹം ദേശീയ ശ്രദ്ധയും പിടിച്ചു പറ്റുകയുണ്ടായി. ആ കിവി നിരയിൽ കിവികളുടെ എക്കാലത്തെയും മികച്ച നായകനായിരുന്ന സ്റ്റീഫൻ ഫ്ലെമിങും,പാഡ് അണിഞ്ഞിരുന്നു.

നാഷണൽ സെലെക്ടർസ് പ്രതീക്ഷയോടെ ശ്രദ്ധിക്കാനും തുടങ്ങിയിരുന്നു ഇദ്ദേഹത്തെ, പക്ഷെ വിധി ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ നല്ല നാളുകളിലെ മൂന്നു വർഷങ്ങൾ അപഹരിച്ചപ്പോൾ ആദ്ദേഹത്തിന്റെ പല സ്വപ്നങ്ങളും തകരുകയായിരുന്നു…..

പിന്നീട് തിരിച്ചു വന്ന് റൻസുകൾ വാരികൂട്ടിയെങ്കിലും, ആ ദേശീയ ജേഴ്സി അദ്ദേഹത്തിന് ഒരു ബാലി കേറാ മലയായി തുടരുകയായിരുന്നു. ഇന്ത്യ A ക്കു വേണ്ടി കുറച്ചു കളികളിൽ പാഡ് അണിഞ്ഞെങ്കിലും അദ്ദേഹം അര്ഹനായിരുന്നു ഇന്ത്യയുടെ നാഷണൽ ടീമിലെ ഒരു സ്ഥാനത്തിന്.

Pranav Thekkedath

Leave a comment