Tennis Top News

കൊറോണ ഭീതിക്കിടയില്‍ ഒരു മില്യണ്‍ കൈതാങ്ങുമായി റോഡ്ജര്‍ ഫെഡറര്‍

March 26, 2020

കൊറോണ ഭീതിക്കിടയില്‍ ഒരു മില്യണ്‍ കൈതാങ്ങുമായി റോഡ്ജര്‍ ഫെഡറര്‍

കൊറോണയെ നേരിടാന്‍ ഫുട്ബോള്‍ താരങ്ങളായ ലയണല്‍ മെസ്സിയും, ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തങ്ങളുടെ കൈയില്‍ നിന്നും പണം നല്‍കി മാതൃകയായതോടെ ഇതാ ഇപ്പോള്‍ ടെന്നിസ് താരമായ റോജര്‍ ഫെഡററും അദേഹത്തിന്‍റെ പങ്കാളി മിര്‍ക്കയും ചേര്‍ന്ന് 1 മില്യണ്‍ സ്വിസ് ഫ്രാങ്ക് സ്വിറ്റ്സര്‍ലണ്ടിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിയേക്കും.ഈ വാര്‍ത്ത അദ്ദേഹം ട്വിടെറില്‍ ആണ് പങ്ക് വെച്ചത്.

 

നമ്മള്‍ എല്ലാവരും ഇപ്പോള്‍ വലിയ ഒരു ദുരിതമാണ് നേരിടുന്നതെന്നും,അതുകൊണ്ട്  ഈ സമയത്ത് ആരെയും നമ്മള്‍ ഒഴിവാക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഇത് ഒരു തുടക്കം മാത്രമാണെന്നും തങ്ങളെ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയുമെന്നും അദ്ദേഹം പറഞ്ഞു.ബാക്കിയുള്ള ആളുകളും ഈ പ്രവര്‍ത്തിയില്‍ പങ്കാളികള്‍ ആകണമെന്നും  അദ്ദേഹം കൂടിച്ചേര്‍ത്തു.

Leave a comment