Foot Ball Top News

എഫ് എ കപ്പിൽ ചെൽസി ലിവർപൂളിനെതിരെ;ഇരു ടീമുകൾക്കും ജയം അനിവാര്യം

March 3, 2020

എഫ് എ കപ്പിൽ ചെൽസി ലിവർപൂളിനെതിരെ;ഇരു ടീമുകൾക്കും ജയം അനിവാര്യം

എഫ് എ കപ്പിൽ ചെൽസി ലിവർപൂളിനെതിരെ .നാളെ രാവിലെ ചെൽസി ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് മത്സരം.അടുത്തിടെ മോശം ഫോമിൽ നിൽക്കുന്ന ചെൽസിക്ക് കാണികളുടെ പ്രശംസ പിടിച്ചു പറ്റാൻ ഒരു ജയം അനിവാര്യമാണ്.ബയേൺ മുനിക്കിനോട് ഏറ്റ തോൽവിയും ബോൺമൗത്തിനെതിരെ സമനിലയായതും ചെൽസിക്ക് ക്ഷീണമായിരുന്നു.

 

ചെൽസിയുടെ കോച്ച് ഫ്രാങ്ക് ലംപാർഡ് എങ്ങനെയും ജയം സ്വന്തമാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കാര്യം തീർച്ചയാണ്.ലിവർപൂളിന്റെ കാര്യവും അത്രക്ക് പന്തിയല്ല.പോയിന്റ് ടേബിളിൽ താഴെ തട്ടിലുള്ള വാറ്റ് ഫോർഡിനെതിരെ തോറ്റത് ലിവർപൂളിന്‌ വമ്പൻ തിരിച്ചടിയായിരുന്നു.തോൽ‌വിയിൽ നിന്ന് കരകേറാൻ ലിവർപൂൾ കോച്ച് ക്ളോപ്പും രണ്ടും കൽപ്പിച്ചിറങ്ങും എന്നത് തീർച്ച. ഇരു ടീമുകളും പരിക്കിന്റെ പിടിയിലാണ്.ചെൽസി താരങ്ങളായ പുലിസിച്ഛ്,കാന്റെ,ട്ടാമി എബ്രഹാം എന്നിവർ കളിച്ചേക്കില്ല.ഹെൻഡേഴ്സൺ,നബി കെയ്റ്റാ,ഷാക്കിരി,എന്നീ ലിവർപൂൾ താരങ്ങളും പരിക്കിലാണ്.

Leave a comment