Foot Ball Top News

യൂറോപ്പ ലീഗിലെ റെക്കോർഡിൽ അലൻ ഷിയററെ കടത്തി വെട്ടുമോ റൊമേലു ലുക്കാക്കു.

February 21, 2020

യൂറോപ്പ ലീഗിലെ റെക്കോർഡിൽ അലൻ ഷിയററെ കടത്തി വെട്ടുമോ റൊമേലു ലുക്കാക്കു.

ഇൻറ്റർമിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊമേലു ലുക്കാക്കുവിനെ 74 മില്യൺ യൂറോ മുടക്കി വാങ്ങിയപ്പോൾ നെറ്റി ചുളിച്ചവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.എന്തെന്നാൽ എവെർട്ടൻ എഫ്‌സിയിലെ ഫോമിൽ അദ്ദേഹത്തിന് മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ കളിക്കാൻ പറ്റിയിരുന്നില്ല.എന്നാൽ എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ടു തന്റെ ബൂട്ട് കൊണ്ട് മറുപടി പറയുകയാണ് ലുക്കാക്കു ഇപ്പോൾ .

 

 

 

ലുക്കാക്കു ഇന്നലത്തെ കളിയിൽ ലുക്കോഗൊരേറ്റിസിനെതിരെ ഗോൾ നേടിയതിൽ പുതിയ ഒരു റെക്കോർഡാണ് ലുകാകുവിന് കൈയ്‌യെത്തും ദൂരത്തിലുള്ളത്.യൂറോപ്പ ലീഗിൽ തുടർച്ചയായി 6 കളികളിൽ ഗോൾ നേടി എന്നാണ് ഇപ്പോൾ ഉള്ള റെക്കോർഡ്.2014 / 15 സീസണിൽ യൂറോപ്പ ഗ്രൂപ്പ് ഘട്ടത്തിൽ തുടങ്ങിയതാണ് ലുക്കാക്കു ഗോൾഅടി. ഇപ്പോൾ ലുകാകുവിന് മുകളിൽ നിൽക്കുന്നത് ന്യൂ കാസ്റ്റിൽ യുണൈറ്റഡും ഇംഗ്ലീഷ് ദേശീയ ടീമംഗവുമായ അലൻ ഷിയററാണ്.അദ്ദേഹം തുടർച്ചയായി 8 യൂറോപ്പ മത്സരങ്ങളിൽ ഗോൾ സ്കോർ ചെയ്തിട്ടുണ്ട്.

Leave a comment